"മേനക (അപ്സരസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Menaka}}
{{Hinduism_small}}
പൌരാണിക ഭാരതീയ സങ്കൽപമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നർത്തകിമാരിൽ ഒരാളാണ് '''മേനക'''.
 
 
== അപ്സരസ്സുകൾ ==
ദേവലോക നർത്തകിമാർ
'അപ്'-ൽ (ജലത്തിൽ) നിന്നുണ്ടായവർ, ജലത്തിൽ സഞ്ചരിക്കുന്നവർ എന്നാണ് വാക്കിനർഥം. പാലാഴിമഥനത്തിൽ ഉയർന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. (സരസ്സ് = പാലാഴി). പാലാഴിയിൽ നിന്നും ലഭിച്ചവ പലദേവന്മാരും കൈവശപ്പെടുത്തിയതുപോലെ ഈ സുന്ദരിമാരായ അപ്സരസ്സുകളെ ഇന്ദ്രൻ സ്വീകരിക്കുകയും, അവരെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പാലാഴിമഥനകഥയിൽ വർണ്ണിക്കുന്നുണ്ട്. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവർ നിവസിക്കുന്നുവെന്നാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. നൃത്തനൃത്യസംഗീതാദി കലാവിദ്യകളിൽ പ്രഗല്ഭരായ ഇവർക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താൻ ഇവരെ പലപ്പോഴും ഉപയോദിച്ചിരുന്നു. ശുകൻ, ദ്രുപദർ, ദ്രോണർ, പൃഥു, ശകുന്തള എന്നിങ്ങനെ പുരാപ്രസിദ്ധരായ നിരവധി പേർ അപ്സരസ്സുകളിൽ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമർശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതിൽ 1,060 പേർക്കേ പ്രാധാന്യമുള്ളു. ഉർവശി, പൂർവചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകൾ. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/മേനക_(അപ്സരസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്