"യേശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:

മിക്ക ക്രിസ്ത്യാനികളും യേശുവിന്റെ കുരിശുമരണം [[ദുഃഖവെള്ളി|ദുഃഖവെള്ളിയാഴ്ചയും]] ഉയിർത്തെഴുന്നേല്പ്പ് [[ഈസ്റ്റർ|ഈസ്റ്റർ ഞായറാഴ്ചയും]] അനുസ്മരിക്കുന്നു.
==ദൈവപുത്രൻ==

{{ക്രിസ്തുമതം}}
പിതാവായ ദൈവവും യേശുക്രിസ്തുവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമാണ് '''ദൈവപുത്രൻ''' അഥവാ '''പുത്രനാം ദൈവം''' എന്നത്. മുഖ്യധാരാ ക്രൈസ്തവ വീക്ഷണ പ്രകാരം ദൈവീക ത്രിത്വത്തിലെ രണ്ടാമനാണ് യേശുക്രിസ്തു. ദൈവപുത്രനെപ്പറ്റിയുള്ള മുഴുപ്രമാണവും ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യരിലൊരുവനായിരുന്ന യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആമുഖ ഭാഗത്ത് സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്.{{സൂചിക|൧}} ദൈവം നൽകിയ കല്പന ബോധപൂർവ്വം ലംഘിച്ചതിനാൽ ദൈവിക തേജസ് നഷ്ടപ്പെട്ട മനുഷ്യകുലത്തെ ദൈവികസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ദൈവം വിവിധ കാലഘട്ടങ്ങളിൽ തന്റെ പ്രവാചകന്മാർ മുഖേനേ ശ്രമിച്ചു. എന്നാൽ കഠിനഹൃദയരായിരുന്ന മനുഷ്യരിൽ സ്ഥായിയായ പശ്ചാത്താപം ജനിപ്പിക്കുവാൻ അവർക്കും സാധിച്ചില്ല. അതിനാൽ കാലത്തികവിൽ പുത്രനായ ദൈവം പരിശുദ്ധാത്മ ശക്തിയാൽ കന്യക മറിയാമിന്റെ പുത്രനായി ബേത്‌ലഹേമിൽ ജനിച്ചു.
യേശുക്രിസ്തുവിനെ ദൈവപുത്രൻ{{സൂചിക|൨}} എന്നും മനുഷ്യപുത്രൻ{{സൂചിക|൩}} എന്നും ബൈബിളിൽ അനേക സ്ഥലങ്ങളിൽ വിശേഷിപ്പിച്ചിട്ടുണ്ട്. പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും യേശു എല്ലാ മനുഷ്യർക്കും തുല്യനെന്നുള്ളതു പോലെ തന്നെ അദ്ദേഹത്തിന്റെ ദൈവത്വത്തെപ്പറ്റിയുള്ള പരാമർശങ്ങളും ബൈബിളിൽ ഉള്ളതായി മുഖ്യധാരാ സഭകളെല്ലാം തന്നെ വിശ്വസിക്കുന്നു.യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നു എന്നതാണ് ക്രൈസ്തവസമൂഹത്തിലെ മഹാഭൂരിപക്ഷവും അംഗീകരിക്കുന്ന വിശ്വാസം. എന്നാൽ ഇതിനെതിരെ ഉള്ള വാദങ്ങളും ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറിയോസ് എന്ന അലക്സാന്ത്രിയക്കാരനായ വൈദികൻ യേശു പിതാവിനോടു സമനല്ല എന്നും പുത്രൻ പിതാവിന്റെ സൃഷ്ടിയാണെന്നും പഠിപ്പിച്ചു. ക്രി പി 325-ൽ നിഖ്യായിൽ വെച്ചു കൂടിയ സാർവത്രിക സുന്നഹദോസ് അറിയോസിന്റെ ഉപദേശത്തെ തിരസ്കരിക്കുകയും പുത്രനായ യേശുക്രിസ്തു പിതാവായ ദൈവത്തോടു സമനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.{{സൂചിക|൪}}
യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും എന്ന വിശ്വാസത്തിൽ സഭകളെല്ലാം ഉറച്ചു നിന്നെങ്കിലും ദൈവിക-മാനുഷിക സ്വഭാവങ്ങൾ എപ്രകാരം ക്രിസ്തുവിൽ സംയോജിച്ചിരുന്നു എന്നതിനെക്കുറിച്ച് സഭകൾക്കിടയിൽ പല അഭിപ്രായങ്ങളുണ്ടായി. ക്രി പി 451-ൽ കൂടിയ കൽക്കദോന്യ സുന്നഹദോസ് യേശുവിൽ ഒരേ ആളത്വമെ ഉണ്ടായിരുന്നുവെങ്കിലും രണ്ടു സ്വഭാവങ്ങളുണ്ടായിരുന്നു എന്നു വിധിച്ചു. യേശുവിൽ ദൈവ സ്വഭാവവും മനുഷ്യ സ്വഭാവവും അന്യോന്യം ഇടകലരാതെ വർത്തിച്ചിരുന്നുവെന്നും ഈ സുന്നഹദോസ് വിശദീകരിച്ചു. എന്നാൽ എല്ലാ സഭകളും ഈ തീരുമാനം അംഗീകരിച്ചില്ല. കൽക്കദോന്യ സുന്നഹദോസ് തീരുമാനത്തെ നിരാകരിച്ച സഭകൾ പിന്നീട് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരിൽ അറിയപ്പെട്ടു. യേശുവിന് ഒരു ആളത്വമെന്നതു പോലെ ഒരു സ്വഭാവം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഈ സ്വഭാവത്തിൽ ദൈവത്വവും മനുഷ്യത്വവും ഏകകാലത്ത് നിലനിന്നിരുന്നുവെന്നുമാണ് ഈ സഭകൾ വിശ്വസിക്കുന്നത്. ഇന്ന് ആഗോളതലത്തിൽ കത്തോലിക്കാ-ബൈസന്റിയൻ അഥവാ ഈസ്റ്റേൺ ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് സഭകൾ കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കുന്നുണ്ട്.{{സൂചിക|൫}}
== സുവിശേഷങ്ങളിലെ യേശു ==
=== നാലു സുവിശേഷങ്ങൾ ===
Line 73 ⟶ 75:

== അവലംബം ==
{{കുറിപ്പ്|൧|}} ''വചന''മായ പുത്രന്റെ ദൈവത്വത്തെയും നിത്യതയെയും പറ്റിയുള്ള വിവരണം:
[[:s:സത്യവേദപുസ്തകം/യോഹന്നാൻ/അദ്ധ്യായം 1|യോഹന്നാൻ1:1-18]]

{{കുറിപ്പ്|൨|}} യേശുക്രിസ്തുവിനെ ദൈവപുത്രൻ എന്നു വിശേഷിപ്പിക്കുന്ന ബൈബിൾ വാക്യങ്ങളിൽ ചിലത്:
[[:s:സത്യവേദപുസ്തകം/മത്തായി/അദ്ധ്യായം 14|മത്തായി14:33]], [[:s:സത്യവേദപുസ്തകം/യോഹന്നാൻ/അദ്ധ്യായം 1|യോഹന്നാൻ 1:49]], [[:s:സത്യവേദപുസ്തകം/എബ്രായർ/അദ്ധ്യായം 4|എബ്രായർ 4:14]]

{{കുറിപ്പ്|൩|}}യേശുക്രിസ്തുവിനെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിക്കുന്ന ബൈബിൾ വാക്യങ്ങളിൽ ചിലത്:
[[:s:സത്യവേദപുസ്തകം/മത്തായി/അദ്ധ്യായം 12|മത്തായി 12:8]], [[:s:സത്യവേദപുസ്തകം/ലൂക്കൊസ്/അദ്ധ്യായം 9|ലൂക്കൊസ് 9:58]], [[:s:സത്യവേദപുസ്തകം/മർക്കൊസ്/അദ്ധ്യായം 10|മർക്കൊസ് 10:45]]

{{കുറിപ്പ്|൪|}} അപ്പോസ്തോലിക സഭകൾ ഉപയോഗിക്കുന്ന നിഖ്യാ വിശ്വാസപ്രമാണത്തിൽ യേശുക്രിസ്തുവിനെ "ദൈവത്തിന്റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുൻപായി പിതാവിൽ നിന്നു ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തിൽ പിതാവിനോട് ഒന്നായിരിക്കുന്നവനും സകല സൃഷ്ടിക്കും മുഖാന്തരമായവനും" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

{{കുറിപ്പ്|൫|}} കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഓറിയന്റൽ ഓർത്തഡോക്സ് സഭകളും കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കുന്ന ചില സഭകളും തമ്മിൽ നടന്ന അനുരഞ്ജന സംവാദങ്ങളിൽ വിഭാഗീയതക്കിടയാക്കിയത് വിശ്വാസപരമായ ആശയങ്ങളേക്കാളേറേ പദപ്രയോഗങ്ങളിലെ ആശയക്കുഴപ്പങ്ങളാണെന്നുള്ള അഭിപ്രായം ഉയർന്നു വരികയും ചില സംയുക്ത പ്രസ്താവനകളിലൂടെ അന്തരം കുറക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
<references/>

"https://ml.wikipedia.org/wiki/യേശു" എന്ന താളിൽനിന്ന് ശേഖരിച്ചത്