"ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കുപ്പം പുഴ; കണ്ണി ചേർത്തു
വരി 26:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[തളിപ്പറമ്പ് ബ്ലോക്ക്|തളിപ്പറമ്പ് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്'''. കൂവേരി, തമിരി, വെള്ളാട് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നു. 1940 കളുടെ അന്ത്യത്തിൽ നിലവിലുണ്ടായിരുന്ന കൂവേരി, തടിക്കടവ് പഞ്ചായത്തുകൾ പിന്നീട് ലയിച്ചുചേർന്ന് തടിക്കടവ് പഞ്ചായത്തായിമാറുകയും [[ആലക്കോട് രാജ|ആലക്കോട് രാജ]] എന്നറിയപ്പെട്ടിരുന്ന പി.രാമവർമ്മ രാജ പ്രസിഡന്റാകുകയും ചെയ്തു. 1968 ജൂലായ്‌ 20ന് ഈ പഞ്ചായത്ത് ചപ്പാരപ്പടവ്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] എന്നീ പഞ്ചായത്തുകളാക്കി വിഭജിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] പഞ്ചായത്ത്, കിഴക്ക് [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]] പഞ്ചായത്ത്, തെക്ക് [[കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്|കുറുമാത്തൂർ]]‍, [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]] പഞ്ചായത്തുകൾ, പടിഞ്ഞാറ് [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]], [[എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്|എരമം-കൂറ്റൂർ]] പഞ്ചായത്തുകൾ എന്നിവയാണ്.<ref>[http://lsgkerala.in/chapparapadavapanchayat/ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]</ref>. ഇവിടുത്തെ ജനങ്ങളിൽ 70% വും കർഷകരാണ്‌.
==പേരിന്റെ നാൾവഴി==
ഈ പഞ്ചായത്തിനെ രണ്ടായി ഭാഗിച്ചുകൊണ്ടാണ് [[കുപ്പം പുഴ]] ഒഴുകുന്നത്. 1985ൽ ഈ പുഴയ്ക്ക് കുറുകെ ചപ്പാരപ്പടവിൽ നിലവിൽ വന്ന പാലത്തിന്റെ കുറച്ചു താഴെ ഭാഗത്തായി പുഴയ്ക്ക് സമീപം പടർന്ൻ പന്തലിച്ചുകൊണ്ട് ഒരു പടുകൂറ്റൻ ''ചപ്പാര'' മരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിലൂടെ ആയിരുന്നു പാലം വരുന്നതിനു മുമ്പ്‌ വരെ അക്കരയ്ക്കുള്ള കടവ്‌ ഉണ്ടായിരുന്നത്. ''ചപ്പാര'' മരത്തിന്റെ സാന്നിധ്യം കൊണ്ട്, അങ്ങനെ ''ചപ്പാരക്കടവ്‌'' രൂപം കൊള്ളുകയും, പിന്നീടത്‌ രൂപാന്തരം പ്രാപിച്ച് '''ചപ്പാരപ്പടവ്‌''' ആയി മാറുകയും ചെയ്തു.
==ചരിത്രം==
[[ചപ്പാരപ്പടവ്‌]], പടപ്പേങ്ങാട്‌, [[കൂവേരി]], കൊട്ടക്കാനം, തലവിൽ, കരിങ്കയം പ്രദേശങ്ങളിൽ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ ജനവാസമുണ്ടായിരുന്നു. 1200 വർഷം പഴക്കമുള്ള ഒരു ''ജനപഥം'' പടപ്പേങ്ങാട് ഉണ്ടായിരുന്നു. ഇന്ന് തികഞ്ഞ കുടിയേറ്റ മേഖലയായ പടപ്പേങ്ങാടിന് കിഴക്ക് ഭാഗത്തുള്ള ''നമ്പിടിയാനം'', പണ്ടുകാലത്ത്‌ നമ്പൂതിരി ഇല്ലങ്ങളുടെ കേന്ദ്രമായിരുന്നു.
"https://ml.wikipedia.org/wiki/ചപ്പാരപ്പടവ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്