"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
1993-ൽ ''ഫാമിലി ആൽബം'' എന്ന സിറ്റ്കോം സിബിഎസ് നിർത്തലാക്കിയപ്പോൾ ഡേവിഡ്‌ ക്രെയ്ൻ, മാർത്ത കോഫ്മാൻ എന്നിവർ ചേർന്ന് 1994 അവസാനത്തോടെ പ്രദർശിപ്പിക്കുവാനായി മൂന്നു പുതിയ ടെലിവിഷൻ പൈലറ്റുകൾ സൃഷ്ടിച്ചു.<ref>Wild, p. 206</ref>"ഇരുപതുകളിലുള്ള ആറു വ്യക്തികൾ മാൻഹട്ടനിൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്ന കഥ"യായി എൻ ബി സി ക്കു മുന്നിൽ അവതരിപ്പിക്കാൻ കോഫ്മാനും ക്രെയ്നും തീരുമാനിച്ചു.<ref name="Kolbert1">Kolbert, Elizabeth (March 8, 1994). "[http://query.nytimes.com/gst/fullpage.html?res=9C06E6DF163DF93BA35750C0A962958260&sec=&spon=&pagewanted=all Birth of a TV Show: A Drama All Its Own]", ''The New York Times''. Retrieved on January 19, 2008.</ref>തങ്ങളുടെ'' ഡ്രീം ഓൺ'' എന്ന എച്ബിഒ സീരീസിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ച, നിർമ്മാണ പങ്കാളി കൂടി ആയ കെവിൻ ബ്രൈറ്റിനു മുന്നിൽ കോഫ്മാനും ക്രെയ്നും ആശയം അവതരിപ്പിച്ചു.<ref>{{cite web |url=http://tvnz.co.nz/view/page/488124/415695 |title= Behind the scenes |accessdate=January 10, 2009 |publisher=[[TV2 (New Zealand)|TV2]]}}</ref>കോളേജിൽ നിന്നിറങ്ങി ന്യൂയോർക്കിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ, ഭാവി ഒരു ചോദ്യ ചിഹ്നമായി നിന്ന കാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നാണ് കോഫ്മാനും ക്രെയ്നും പരമ്പരയുടെ ആശയം വികസിപ്പിച്ചത്.<ref name="friendsorigins1">Lauer, Matt (May 4, 2005). "[http://www.msnbc.msn.com/id/4899445/ 'Friends' creators share show's beginnings]", ''MSNBC''. Retrieved on August 16, 2011.</ref> എല്ലാവരും തന്നെ കടന്നു പോയിട്ടുണ്ടാവാൻ സാധ്യതയുള്ള ഒരു അനുഭവമായത്<ref name="friendsorigins1"/> കൊണ്ട് തന്നെ ഈ ആശയം ആളുകളിൽ താല്പര്യം ഉളവാക്കുമെന്ന് അവർ വിശ്വസിച്ചു. മാത്രവുമല്ല അവരുടെ അപ്പോഴത്തെ ജീവിതാവസ്ഥയും അങ്ങനെ തന്നെയായിരുന്നു.<ref name="friendsorigins1"/> ഡിസംബർ 1993ൽ ''ഇന്സോമ്നിയ കഫെ'' എന്ന് പരമ്പരക്ക് പേരു നൽകി ഏഴു പേജിൽ ആശയം അവതരിപ്പിച്ച് എൻ ബി സി ക്ക് നൽകി.<ref name="friendsorigins1"/><ref name="Kolbert1"/>
 
അതെ സമയത്തു തന്നെ എൻബിസി എന്റർടെയിൻമെന്റിന്റെ അപ്പോഴത്തെ പ്രസിഡണ്ട്‌ ആയ വാറൻ ലിറ്റിൽഫീൽഡ്, ഒരുമിച്ചു താമസിക്കുകയും ചിലവുകൾ പങ്കിടുകയും ചെയ്യുന്ന ഒരു പറ്റം യുവാക്കളെ ആസ്പദമാക്കിയുള്ള ഒരു ഹാസ്യ പരമ്പരക്കായി അന്വേഷിക്കുകയായിരുന്നു.കുടുംബാഗംങ്ങളെ പോലെ ആയിത്തീരുന്ന<ref name="friendsorigin"/> സുഹൃത്തുക്കൾക്കൊപ്പം ജീവിതത്തിലെ എന്നും ഓർമിക്കപ്പെടുന്ന നിമിഷങ്ങൾ ഈ സംഘം ചിലവിടണമെന്നു ലിറ്റിൽഫീൽഡ് ആഗ്രഹിച്ചു. എൻബിസി നൽകിയ നിലവാരമില്ലാത്ത തിരക്കഥകൾ മൂലം ആശയ പൂർത്തീകരണത്തിന് അദ്ദേഹം ബുദ്ധിമുട്ടി. ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ ''ഇന്സോമ്നിയ കഫെ'' അവതരിപ്പിച്ചപ്പോൾ, കഥാപാത്രങ്ങളെ കുറിച്ച് അവർക്കുള്ള അവഗാഹം ലിറ്റിൽഫീൽഡിൽ മതിപ്പുളവാക്കി.<ref name="friendsorigin">Jicha, Tom (May 2, 2004). "[http://www.baltimoresun.com/topic/bal-friends-buzz0502,0,495484.story They leave as they began: With a buzz]", ''The Baltimore Sun''. Retrieved on August 17, 2011.</ref> ആദ്യ എപ്പിസോഡുകൾ ചിത്രീകരിച്ചില്ലെങ്കിൽ സ്റ്റുഡിയോ സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടി വരുമെന്ന പുട്ട് പൈലറ്റ് കരാറിന്മേൽ എൻബിസി ആശയം സ്വീകരിച്ചു.<ref>{{cite book |title=The Ultimate Friends Companion |last=Stallings |first=Penny |authorlink= |year=2000 |publisher=Channel 4 Books |location=London |isbn=0752272314 |pages=102–103 |url=http://www.amazon.co.uk/dp/0752217267 }}</ref>'' ഫ്രണ്ട്സ് ലൈക്‌ അസ്‌''<ref name="friendsorigins1"/> എന്ൻ നാമകരണം ചെയ്ത് കോഫ്മാനും ക്രെയ്നും മൂന്നു ദിവസത്തിൽ പൈലറ്റ് എപ്പിസോഡിനായുള്ള തിരക്കഥ തയ്യാറാക്കി.<ref>Wild, p. 215</ref>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്