"അപ്പോസ്തലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും [[യേശു|യേശുക്രിസ്തുവിൽ]] നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ '''അപ്പോസ്തലന്മാർ''' അഥവാ '''ശ്ളീഹന്മാർ''' എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഈ അപ്പോസ്തലന്മാർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. യേശുക്രിസ്തുവിന്റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ''അപ്പോസ്റ്റലോസ്'' (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ''ശ്ളീഹാ'' എന്ന അരമായ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ളീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.
== പന്ത്രണ്ട് അപ്പോസ്തലൻമാർ ==
സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] അപ്പോസ്തലൻമാരുടെ പേരുകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 'നേരം വെളുത്തപ്പോൾ അവൻ ശിഷ്യൻമാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പോസ്തലൻമാർ എന്ന് പേർ വിളിച്ചു. അവർ <ref>ലൂക്കോസ് 6: 13-16 </ref> <ref>മർക്കോസ്‌ 3:16-19</ref> <ref>മർക്കോസ്‌ 3:16-19</ref>
യേശുക്രിസ്തു,തന്റെ ശിഷ്യഗണത്തിൽ നിന്ന് പന്ത്രണ്ട് പേരെ{{സൂചിക|൧}} തെരഞ്ഞെടുത്ത് അപ്പോസ്തലന്മാർ പേർ വിളിച്ചതായി [[ സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] രേഖപ്പെടുത്തിയിരിക്കുന്നു. [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കോസിന്റെ സുവിശേഷത്തിൽ]] (6:14-16) ഈ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഇപ്രകാരം നൽകിയിരിക്കുന്നു:
# [[പത്രോസ് ശ്ലീഹാ|പത്രൊസ്]] എന്നു പേർവിളിച്ച ശിമോൻ
# പത്രൊസിന്റെ സഹോദരനായ [[അന്ത്രയോസ് ശ്ലീഹാ|അന്ത്രെയാസ്]]
വരി 15:
# യാക്കോബിന്റെ സഹോദരനായ [[യൂദാ]]
# [[യൂദാ ഇസ്ക്കറിയോത്താ|ഈസ്കായ്യോർത്ത് യൂദാ]] (പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തു, യൂദാസിനു പകരമായി [[മത്ഥിയാസ്|മത്ഥിയാസിനെ]] അപ്പോസ്തലനായി ശിഷ്യൻമാർ തിരഞ്ഞെടുത്തു.)
അപ്പോസ്തല സംഘത്തിന്റെ നേതാവ് പത്രോസ് ആയിരുന്നു. അദ്ദേഹം റോമിൽവച്ച് രക്തസാക്ഷിയായതായി വിശ്വസിക്കപ്പെടുന്നു. യോഹന്നാൻ ഏഷ്യാമൈനറിൽ പല സഭകളും സ്ഥാപിച്ചശേഷം എഫേസ്കസിൽ ജീവിതാന്ത്യം കഴിച്ചതായി കരുതപ്പെടുന്നു. അവിടെ അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നു. പേർഷ്യയിലും ഇന്ത്യയിലും സുവിശേഷമറിയിച്ചശേഷം തോമസ് അപ്പോസ്തലൻ മദ്രാസി(ചെന്നൈ)ലുള്ള മൈലാപ്പൂരിൽവച്ചു രക്തസാക്ഷിത്വം വരിച്ചതായി പറയപ്പെടുന്നു. ബർത്തലോമിയ, അറേബ്യയിലും ഇന്ത്യയിലും സുവിശേഷമറിയിച്ചതായി ചിലർ കരുതുന്നു. മത്തായി യഹൂദരോടാണ് ആദ്യം സുവിശേഷം പ്രസംഗിച്ചത്. അന്ത്രയോസ് സിതിയായിൽ പ്രവർത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മറ്റുള്ളവരുടെ പ്രേക്ഷിത പ്രവർത്തനത്തെപ്പറ്റി വ്യക്തമായ അറിവുകളില്ല.
അപ്പോസ്തലസംഘത്തിലെ അംഗങ്ങളുടെ പേരുകൾ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലും]](10:2-4) [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസിന്റെ സുവിശേഷത്തിലും]](3:16-19) പരാമർശിക്കപ്പെട്ടിട്ടുണ്ട്.
==നേതൃത്വം.==
ക്രിസ്തു സ്ഥാപിച്ച സഭയിൽ നേതൃത്വം എപ്രകാരമാണ് വർത്തിക്കേണ്ടതെന്ന് വ്യക്തമായ നിർദേശങ്ങൾ അപ്പോസ്തലൻമാർക്ക് ലഭിച്ചിരുന്നു. ഒരിക്കൽ ഇവരുടെ ഇടയിൽ പ്രത്യേകാധികാരാവകാശങ്ങൾക്കുവേണ്ടി മത്സരമുണ്ടായി. ഈ അവസരമുപയോഗിച്ചുകൊണ്ട് ഇവർക്ക് നല്കപ്പെട്ട നേതൃത്വത്തിന്റെ സ്വഭാവം ക്രിസ്തു വിശദീകരിക്കുകയുണ്ടായി. <ref>മത്തായി 20: 25-28</ref> <ref>മർക്കോസ് 10: 42-45</ref><ref> ലൂക്കോസ് 22: 24-27 </ref>എന്നീ സുവിശേഷഭാഗങ്ങൾ ഇതിനുദാഹരണങ്ങളാണ്. അവരോടിപ്രകാരമാണ് ക്രിസ്തു പറഞ്ഞത്: 'നിങ്ങളിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകുവാൻ ഇച്ഛിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം.' മറ്റുള്ളവർക്കുവേണ്ടി സ്വജീവിതമർപ്പിച്ച തന്റെ മാതൃക സ്വീകരിക്കുവാൻ ശിഷ്യരോട് അദ്ദേഹം ഉപദേശിച്ചു. അപ്പോസ്തലൻമാരുടെ നേതാവായി ശെമ്ഓൻ കേപ്പാ(പത്രോസ്)യെയാണ് ക്രിസ്തു നിയമിച്ചത്. ഈ സ്ഥാനം തന്റെ പരസ്യജീവിതകാലത്ത് വാഗ്ദാനം ചെയ്യുകയും <ref>മത്തായി 16: 16-19</ref> ഉത്ഥാനത്തിനുശേഷം നല്കുകയും ചെയ്തു <ref>യോഹ. 22: 15-17</ref>. അപ്പോസ്തലപ്രവൃത്തികളിലും ഇതിനു തെളിവുകൾ ഉണ്ട്. യൂദായ്ക്ക് പകരം മത്തിയാസിനെ തിരഞ്ഞെടുക്കുമ്പോഴും ജറുസലേം കൌൺസിലിലെ ചർച്ചകൾ നയിക്കുമ്പോഴും ഇത് പ്രകടമാകുന്നു.
==ദൌത്യം==
അപ്പോസ്തലൻമാരാണ് സഭയുടെ അടിസ്ഥാനം എന്നു പുതിയനിയമത്തിൽ പരാമർശമുണ്ട്. <ref>എഫോസ്യർ 2:20</ref>. ക്രിസ്തുവിന്റെ സന്ദേശം അന്യരെ അറിയിക്കുകയും ക്രിസ്ത്വനുയായികൾക്ക് അധ്യാത്മികനേതൃത്വം നല്കുകയും ആയിരുന്നു ഇവരുടെ കർത്തവ്യം. ഇതര ശിഷ്യൻമാരേക്കാൾ കൂടുതൽ ഉപദേശവും പരിശീലനവും ഇവർക്കാണ് ലഭിച്ചത്. സന്തതസഹചാരികളായിരുന്ന അപ്പോസ്തലൻമാർക്കു ക്രിസ്തു ചില അധികാരാവകാശങ്ങളും നല്കി <ref>മത്തായി 16: 18-25: യോഹന്നാൻ 20: 21-23; മർക്കോസ് 16: 13-19</ref>. ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷം (gospel) അറിയിക്കുന്നതിനു സഭകൾ സ്ഥാപിച്ചു, ആത്മീയവീക്ഷണം വളർത്തിയെടുക്കുന്നതിനുതകുന്ന കർമാനുഷ്ഠാനങ്ങൾ ഔദ്യോഗികമായി നടത്തുന്നതിനു ക്രിസ്തു അവരെ അധികാരപ്പെടുത്തിയിരുന്നു. സഭാസംബന്ധമായ പൊതുപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇവർ ഒരുമിച്ചുകൂടി ചർച്ചചെയ്തു തീരുമാനം എടുത്തിരുന്നു എന്നതിന് അപ്പോസ്തലപ്രവൃത്തിയിൽ ധാരാളം തെളിവുകളുണ്ട്.
 
 
 
===യൂദാസിന് പകരം മത്ഥിയാസ്===
യേശുവിനെ ഒറ്റിക്കൊടുക്കുകയും സ്വയമായി ജീവനൊടുക്കുകയും ചെയ്ത ഈസ്കായ്യോർത്ത് യൂദാ നഷ്ടപ്പെടുത്തിയ അപ്പോസ്തല സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുവാൻ ക്രിസ്തുശിഷ്യന്മാർ താത്പര്യപ്പെട്ടു. അപ്രകാരം യേശുവിന്റെ പ്രവർത്തനങ്ങൾക്കും പ്രബോധനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നവരിൽ നിന്ന് യുസ്തോസ് എന്നും ബർശബാ എന്നും പേരുകളുള്ള യോസഫ്, മത്ഥിയാസ് എന്നിവരെ തെരഞ്ഞെടുക്കുകയും അവരിൽ കൂടുതൽ യോഗ്യനായ വ്യക്തിയെ കണ്ടെത്തുവാനായി ചീട്ടിടുകയും ചെയ്തു. ചീട്ട് മത്ഥിയാസിനു വീഴുകയും അദ്ദേഹത്തെ അപ്പോസ്തലഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. <ref name=bible_acts>അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 1:15-26 </ref>
Line 26 ⟶ 33:
==അവലംബം==
<references/>
{{സർവ്വവിജ്ഞാനകോശം}}
 
[[വർഗ്ഗം:അപ്പൊസ്തോലന്മാർ]]
 
"https://ml.wikipedia.org/wiki/അപ്പോസ്തലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്