മാറ്റങ്ങൾ
→പേരിനുപിന്നിൽ
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] സംസാരിക്കുന്ന [[ഭാഷ|ഭാഷയാണ്]] '''തെലുഗു''' (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികൾ ഈ ഭാഷാനാമം പൊതുവേ '''തെലുങ്ക്''' എന്നാണ് ഉച്ചരിക്കുന്നത്. ഇതു ഒരു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷയാണ്]]. [[തമിഴ്]], [[മലയാളം]],[[കന്നട]] തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയിൽ [[ഹിന്ദി|ഹിന്ദിയും]] [[ബംഗാളി|ബംഗാളിയും]] കഴിഞ്ഞാൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗു. [[2001]]-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.യൂറോപ്യന്മാർ ഈ ഭാഷയെ ഒരിക്കൽ ജെന്തു (Gentoo) എന്ന് വിളിച്ചിരുന്നു.{{Ref|Genoo}}
== പേരിനുപിന്നിൽ ==
തെലുങ്കു ജനത അവരുടെ ഭാഷക്ക് നൽകിയ പേര് തെലുഗു എന്നാണ്. മറ്റു രൂപാന്തരങ്ങളാണ് തെലുങ്ക്, തെലിങ്ഗ, തൈലിങ്ഗ, തെനുഗു, തെനുംഗു എന്നിവ. മുഹമ്മദീയരും മറ്റുവിദേശീയരും ഈ പദങ്ങളെ കൂടുതൽ ദുഷിപ്പിച്ചിട്ടുണ്ട്. <ref></ref>തെലുഗു അഥവാ തെലുങ്കു എന്ന പദത്തിനു നിരവധി നിഷ്പത്തികൾ ഉയർത്തിക്കാണിക്കുന്നുണ്ട്.
1) പ്രസിദ്ധമായ മൂന്നു ലിംഗക്ഷേത്രങ്ങൾ അതിരായിക്കിടക്കുന്ന സ്ഥലമാണ് ത്രിലിംഗം അവിടത്തെ ഭാഷയാണ് തെലുങ്ക് <ref> എ.ഡി. കാംപ്ബെൽ </ref> എന്നാൽ ഇത് സി.പി.ബ്രൗൺ ആധുനിക കവികളുടെ ഭാവനയെന്ന് പറഞ്ഞ് ഇതിനെ ഖണ്ഡിക്കുന്നു. പുരാണങ്ങളിലൊന്നിലും ത്രിലിംഗം എന്ന നാടിന്റെ പേർ പരാമർശിക്കുന്നില്ല എന്നദ്ദേഹം എടുത്തുകാണിക്കുന്നു.
2)ബുദ്ധമതം ഇന്ത്യയിൽ പ്രചാരം നേടിയിരുന്ന കാലത്ത് തിബത്തിലെ പൺഡിതനായിരുന്ന താരാനാഥൻ രചിച്ച ഗ്രന്ഥത്തിൽ തെലുംഗ് ശബ്ദം ഉപയോഗിച്ചുകാണുന്നുണ്ട്. കലിംഗരാജ്യം ഇതിന്റെ ഭാഗമായിരുന്നു എന്നദ്ദേഹം പറയുന്നുണ്ട്.