"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
ഏഴാമത്തെ സീസണിൽ ചാൻഡലർ-മോണിക്ക വിവാഹത്തിന്റെ ഒരുക്കങ്ങൾ അവതരിപ്പിക്കുന്നു. ജോയിയുടെ ''മാക്‌ ആൻഡ്‌ ചീസ്'' ടെലിവിഷൻ പരമ്പര നിർത്തലാക്കപ്പെടുന്നുവെങ്കിലും ''ഡേയ്സ് ഓഫ് ഔർ ലൈവ്സ്‌'' പരമ്പരയിലെ വേഷം തിരികെ ലഭിക്കുന്നു. ഫീബിയുടെ അപ്പാർട്ടുമെന്റ് നന്നാക്കപ്പെടുന്നുവെങ്കിലും രണ്ടു കിടപ്പു മുറികൾ ഉണ്ടായിരുന്നത് യോജിപ്പിച്ചു ഒന്നാക്കി മാറ്റിയതിനാൽ റേച്ചൽ ജോയിക്കൊപ്പം തന്നെ നിൽക്കുന്നു. സീസണിന്റെ ഒടുവിൽ ചാൻഡലർ-മോണിക്ക വിവാഹിതരാവുന്നു. മോണിക്കയുടെ കുളിമുറിയിൽ ഉപയോഗം കഴിഞ്ഞ ഗർഭ പരിശോധനോപകരണം ഫീബി കണ്ടെടുക്കുന്നതോടെ, മോണിക്ക ഗർഭിണിയാണെന്ന് സുഹൃത്തുക്കൾ വിശ്വസിക്കുന്നു. ഏറ്റവുമവസാനം റേച്ചൽ ആണ് ഗർഭിണി എന്ന് പ്രേക്ഷകർക്ക്‌ വെളിപ്പെടുത്തുന്നു.
 
എട്ടാമത്തെ സീസണിൽ, ആദ്യ മൂന്ന് എപ്പിസോഡുകൾ റേച്ചലിന്റെ കുട്ടിയുടെ പിതൃത്വത്തെ ചുറ്റിപ്പറ്റിയാണ്. ഒടുവിൽ കുട്ടിയുടെ പിതാവ് റോസ് ആണെന്ന് വെളിപ്പെടുന്നു. ഇരുവരും കുഞ്ഞുണ്ടാകുന്നതിനോട് അനുകൂലമാണെങ്കിലും ഒന്നിച്ചൊരു ജീവിതം വേണ്ടെന്നു തീരുമാനിക്കുന്നു. ജോയിക്കു റേച്ചലിനോട്‌ അനുരാഗമുളവാകുന്നുവെങ്കിലും, റേച്ചൽ അത് നിരുത്സാഹപ്പെടുത്തുന്നു. സീസൺ അവസാനിക്കുമ്പോൾ റേച്ചൽ, എമ്മ എന്ന കുഞ്ഞിനു ജന്മം നൽകുന്നു. റേച്ചലുമായുള്ള വിവാഹം നടന്നു കാണാൻ ആഗ്രഹിക്കുന്നതിനാൽ റോസിനെ അമ്മ ഒരു വിവാഹ മോതിരം ഏൽപ്പിക്കുന്നു. വിവാഹാഭ്യർത്ഥന നടത്താൻ ഉദ്ദേശ്യം ഇല്ലെങ്കിലും റോസ് മോതിരം വാങ്ങുകയും ജാക്കറ്റിന്റെ പോക്കറ്റിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ആശുപത്രി മുറിയിൽ വെച്ച്, റേച്ചലിനെ ആശ്വസിപ്പിക്കാൻ തൂവാലക്കായി റോസിന്റെ ജാക്കറ്റിൽ തിരയുന്ന ജോയിയുടെ കയ്യിൽ നിന്ന് മോതിരം താഴെ വീഴുകയും ചെയ്യുന്നു. മുട്ടിന്മേൽ നിന്ന് മോതിരം എടുത്തു കൊണ്ട് റേച്ചലിന്റെ നേർക്ക്‌ തിരിയുന്ന ജോയിയെ കണ്ട്, വിവാഹാഭ്യർത്ഥന നടത്തുകയാണെന്ന് തെറ്റിദ്ധരിച്ച്‌ റേച്ചൽ സമ്മതം മൂളുന്നു.
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്