"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
അഞ്ചാമത്തെ സീസണിൽ മോണിക്കയും ചാൻഡലറും തങ്ങളുടെ ബന്ധം സുഹൃത്തുക്കളിൽ നിന്നും മറച്ചു വെക്കാൻ ശ്രമിക്കുന്നു. നൂറാമത്തെ എപ്പിസോഡിൽ ഫീബി മൂന്നു കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകുന്നു. ഫ്രാങ്ക് ജൂനിയർ ജൂനിയർ എന്ന ആൺകുട്ടി, ലെസ്‌ലി, ചാൻഡലർ എന്ന രണ്ടു പെൺകുട്ടികളും.(രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, മൂന്നാമത്തേത് പെൺകുട്ടി ആയിട്ടും ചാൻഡലർ എന്ന പേര് നില നിർത്താൻ തീരുമാനിക്കുകയായിരുന്നു.) റേച്ചലിന്റെ സാന്നിധ്യം എമിലിയെ അസ്വസ്ഥയാക്കുകയും, അവളുമായുള്ള സൗഹൃദം കൈവിടാൻ റോസ് തയ്യാറാകാത്തത് കൊണ്ടും എമിലി-റോസ് വിവാഹ ബന്ധം വേർപിരിയുന്നു. ഗാരി എന്ന പോലീസ് ഓഫീസറുമായി ഫീബി അടുക്കുന്നു. സുഹൃത്തുക്കളുടെ അത്ഭുതത്തിനും പിന്നീട് സന്തോഷത്തിനും വഴിയൊരുക്കിക്കൊണ്ട് മോണിക്കയും ചാൻഡലറും തങ്ങളുടെ ബന്ധം പരസ്യമാക്കുന്നു. ലാസ് വെഗാസിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിക്കുന്ന മോണിക്കയും ചാൻഡലറും മദ്യപിച്ചു ലക്കു കെട്ട് ചാപ്പലിൽ നിന്ന് ഇറങ്ങി വരുന്ന റേച്ചലിനെയും റോസിനെയും കണ്ടു തീരുമാനം മാറ്റുന്നു.
 
ആറാമത്തെ സീസണിൽ, റോസ്-റേച്ചൽ വിവാഹം മദ്യപിച്ച് സംഭവിച്ച ഒരു അബദ്ധം ആണെന്ന് വ്യക്തമാവുകയും, തുടർന്നു വിവാഹ മോചനം നേടുകയും ചെയ്യുന്നു. ചാൻഡലറും മോണിക്കയും ഒരുമിച്ചു താമസിക്കുവാൻ തീരുമാനിക്കുന്നതിനാൽ റേച്ചൽ ഫീബിയുടെ അപ്പാർട്ടുമെന്റിലേക്കു മാറുന്നു. ''മാക് ആൻഡ്‌ ചീസ്'' എന്ന കേബിൾ ടെലിവിഷൻ സീരീസിൽ ഒരു റോബോട്ടുമൊത്തുള്ള വേഷം ജോയിക്കു ലഭിക്കുന്നു. ന്യു യോർക്ക്‌ യുണിവേഴ്സിറ്റിയിൽ അധ്യാപന ജോലിയിൽ പ്രവേശിക്കുന്ന റോസ്, എലിസബത്ത് എന്ന വിദ്യാർത്ഥിനിയുമായി അടുക്കുന്നു. അപ്പാർട്ടുമെന്റിലെ അഗ്നി ബാധയെ തുടർന്ന് റേച്ചൽ ജോയിക്കൊപ്പവും ഫീബി മോണിക്ക-ചാൻഡലറിനൊപ്പവും മാറുന്നു. റിച്ചാർഡുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന മോണിക്കയോട് വിവാഹാഭ്യർത്ഥന നടത്താൻ ചാൻഡലർ തീരുമാനിക്കുന്നു. താനിപ്പോഴും മോണിക്കയെ സ്നേഹിക്കുന്നുവെന്ന് റിച്ചാർഡ് വെളിപ്പെടുത്തുന്നുവെങ്കിലും മോണിക്ക ചാൻഡലറിന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നു.
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്