"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

870 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
No edit summary
വരി 10:
== ഘട്ടങ്ങൾ ==
[[File:Chenda_Melam.ogg|thumb|ശിങ്കാരിമേളത്തിൽ വ്യാപകമായി കേട്ടുവരുന്ന ഒരു മേളത്തിന്റെ ആദ്യഘട്ടം കേൾക്കുക. മിക്കവാറൂം മേളസംഘങ്ങളും ആദ്യമായി പഠിപ്പിക്കുന്ന മേളമാണിത്]]
മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല. ഒറ്റയടിക്ക് മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്ന സ്വഭാവവുമില്ല. മറീച്ച് ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, പ്രമാണക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.
 
മിക്കവാറൂം മേളങ്ങളും ഒരേ താളത്തിലുള്ള രണ്ടു ഘട്ടങ്ങളാക്കിയായിരിക്കും ചിട്ടപ്പെടുത്തിയിരിക്കുന്നത് (മൂന്നു ഘട്ടങ്ങളുള്ള മേളങ്ങളുമുണ്ട്). ആദ്യഘട്ടത്തിൽ ഇടന്തലച്ചെണ്ടക്കായിരിക്കും പ്രാമുഖ്യം കൂടുതലുണ്ടാകു. ഈ ഘട്ടത്തിൽ വലന്തലയും, ഇലത്താളവും പശ്ചാത്തലമെന്ന പോലെ ഇടന്തലയെ പിന്തുണക്കുന്നു. രണ്ടാം ഘട്ടത്തിൽ വലന്തലയും ഇലത്താളവും ഇടന്തലയെ നിഷ്പ്രഭമാക്കുന്ന തരത്തിൽ വായിക്കുന്നു. പലവട്ടം ഇരു ഘട്ടങ്ങളിലേക്കും മാറിയതിനു ശേഷം താളം വളരെ ദ്രുതമാക്കി, രണ്ടാം ഘട്ടത്തിൽ കൊട്ടിയവസാനിപ്പിക്കുകയാണ് ചെയ്യുക.
 
ഇടന്തലക്കാരുടെ നിരയിൽ മദ്ധ്യത്തിലായായിരിക്കും പ്രമാണക്കാരൻ പൊതുവേ നിലയുറപ്പിച്ചിരിക്കുക. പ്രമാണക്കാരൻ ചെണ്ടയിൽ പ്രത്യേകരീതിയിൽ കൊട്ടിയാണ് ഘട്ടം മാറുന്നതിന് സഹമേളക്കാർക്ക് നിർദ്ദേശം നൽകുന്നത്.
[[വർഗ്ഗം:ചെണ്ടമേളങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1028122" എന്ന താളിൽനിന്ന് ശേഖരിച്ചത്