"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

349 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1:
കേരളത്തിൽ പ്രചാരമുള്ള ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] '''ശിങ്കാരിമേളം'''. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ [[ഇടന്തല|ഇടന്തലക്കും]] [[വലന്തല|വലന്തലക്കും]] പുറമേ, [[ഇലത്താളം|ഇലത്താളവുമാണ്]] ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു.
 
മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത്, മൂന്നുപേരെങ്കിലും ആവശ്യമാണ്. ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും അണിനിരക്കുന്നു.
 
വടക്കൻ കേരളത്തിൽ പ്രചാരമുള്ള [[ചാടിക്കൊട്ട്]] എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1028114" എന്ന താളിൽനിന്ന് ശേഖരിച്ചത്