<!-- {{Two other uses|ഗണിതശാസ്ത്രത്തിലെ സംഖ്യ|ബൈബിളിലെ സംഖ്യ|സംഖ്യ (ബൈബിൾ പഴയനിയമം)}} -->
അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകമാണ് '''സംഖ്യ'''. അതിനായി സാധാരണ [[അക്കം|അക്കങ്ങളെ]] ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും സംഖ്യകൾ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് [[ടെലിഫോൺ]] നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ എന്നിങ്ങനെ. സംഖ്യകളേയും അവയുടെ സാധ്യതകളേയും വിശദീകരിക്കുന്ന ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. [[ഗുണനം]], [[ഹരണം]], [[സങ്കലനം]], [[വ്യവകലനം]] മുതലായവയാണ് അടിസ്ഥാന സംഖ്യാക്രിയകൾ. സംഖ്യകളെ പൊതുവെ നെഗറ്റീവ് സംഖ്യകൾ എന്നും പോസിറ്റീവ് സംഖ്യകൾ എന്നും വേർതിരിച്ചിട്ടുണ്ട്. പോസിറ്റീവ് സംഖ്യകളെ [[എണ്ണൽ സംഖ്യ|എണ്ണൽ സംഖ്യകൾ]] എന്നും വിളിക്കുന്നു. [[ഒറ്റസംഖ്യകൾ]] എന്നും [[ഇരട്ട സംഖ്യകൾ]] എന്നും സംഖ്യകളെ വേർതിരിച്ചിട്ടുണ്ട്.