"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായിട്ടുള്ള ഒരു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായമാണ് '''അന്താരാഷ്ട്ര മാത്രാസമ്പ്രദായം''' (International System of Units:SI). [[അളവ്|അളവുകൾക്കും]] [[തൂക്കം|തൂക്കങ്ങൾക്കും]] അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (Metric System)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ [[ഭാഷ|ഭാഷകളിലും]] സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. [[ശാസ്ത്രം|ശാസ്ത്ര]], വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.
 
==ഏഴു സ്വതന്ത്ര അളവുകൾ:-==
#[[നീളം]] (length)
#[[ദ്രവ്യമാനം]] (mass)
Line 73 ⟶ 74:
| 18.ശ്യാനത(viscosity) || പോസിയൂൾ(poiseuille) || Pl || kg.m<sup>-1</sup>.S<sup>-1</sup>
|}
 
==അടിസ്ഥാന ഏകകങ്ങളുടെ നിർവചനം==
 
===മീറ്റർ===
 
അന്താരാഷ്ട്ര ബ്യൂറോയുടെ അധീനതയിൽ പാരീസിനടുത്തുള്ള സെവർ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന [[പ്ലാറ്റിനം]]-[[ഇറിഡിയം]] ദണ്ഡിൽ അടയാളപ്പെടുത്തിയ രണ്ട് വരകൾക്കിടയിലുള്ള അകലമായാണ് [[മീറ്റർ]] ആദ്യമായി നിർവചിക്കപ്പെട്ടത് (1889). 1960-ൽ എസ്.ഐ. സമ്പ്രദായം അംഗീകരിച്ചതോടെ മീറ്ററിന് പുതിയ നിർവചനമുണ്ടായി. നിർവാതാവസ്ഥയിൽ ക്രിപ്റ്റോൺ-86 (Kr-86) അണുവിന്റെ വികിരണസ്പെക്ട്രത്തിലെ [[ഓറഞ്ച്]]-[[ചുവപ്പ്]] സ്പെക്ട്രൽ രേഖയുടെ തരംഗനീളത്തെ 16,50,763.73 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയായാണ് ഒരു മീറ്റർ നിർവചിക്കപ്പെട്ടത്.
 
===കിലോഗ്രാം===
 
അന്താരാഷ്ട്ര ബ്യൂറോയുടെ അധീനതയിലുള്ള പ്ലാറ്റിനം-ഇറിഡിയം വൃത്തസ്തംഭമാണ് ഒരു [[കിലോഗ്രാം|കിലോഗ്രാമിന്റെ]] മാനക വസ്തു. ഒരു നിർമിത വസ്തുവിനാൽ ഇന്നും നിർവചിക്കപ്പെട്ടിരിക്കുന്ന ഏക ഏകകമാണ് കിലോഗ്രാം.
 
===സെക്കന്റ്===
 
സീഷിയം-133 (Cs-133) അണുവിന്റെ അടിസ്ഥാന ഊർജനിലയിലെ, രണ്ട് അതിസൂക്ഷ്മനിലകൾ തമ്മിലുള്ള, ഒരു സംക്രമവുമായി ബന്ധപ്പെട്ട വികിരണത്തിന്റെ കാലയളവുകളെ 9,19,26,31,770 കൊണ്ടു ഗുണിച്ചു കിട്ടുന്ന സമയദൈർഘ്യമാണ് ഒരു [[സെക്കന്റ്]] ആയി നിർവചിക്കപ്പെട്ടിട്ടുള്ളത്.
 
===കെൽവിൻ===
 
ജലത്തിന്റെ ത്രികബിന്ദു (tripple point)വിന്റെ താപഗതിക താപനിലയുടെ 273.16-ൽ ഒരംശ(1/273.16)ത്തെയാണ് ഒരു [[കെൽവിൻ]] ആയി കണക്കാക്കുന്നത്.
 
===ആംപിയർ===
 
അനന്തമായ നീളവും നിസ്സാരമായ വൃത്തപരിച്ഛേദ (circular cross section)വുമുള്ള രണ്ട് സമാന്തര നേർചാലകങ്ങൾ നിർവാതാവസ്ഥയിൽ ഒരു മീറ്റർ അകലത്തിൽവെക്കുമ്പോൾ, അവയ്ക്കിടയിൽ 2 * 10<sup>-7</sup> ന്യൂട്ടൺ പ്രതിമീറ്റർ ബലം ഉളവാക്കുന്ന സ്ഥിര വൈദ്യുത പ്രവാഹമാണ് ഒരു ആംപിയർ‍.
 
===മോൾ===
 
0.012 കിലോഗ്രാം [[കാർബൺ]] -12 (C-12)-ൽ അടങ്ങിയിട്ടുള്ള അണുകങ്ങളുടെ അത്ര തന്നെ അടിസ്ഥാന കണികകളടങ്ങിയിട്ടുള്ള പദാർഥ പരിമാണത്തെയാണ് ഒരു മോൾ എന്ന് നിർവചിച്ചിരിക്കുന്നത്. മോൾ എന്ന ഏകകമുപയോഗിക്കുമ്പോൾ അടിസ്ഥാന കണിക ഏതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. [[അണു]], [[തന്മാത്ര]], [[അയോൺ]]‍, [[ഇലക്ട്രോൺ]] തുടങ്ങിയവയൊക്കെ അടിസ്ഥാന കണികകളായി എടുക്കാവുന്നതാണ്.
 
===കാൻഡെലാ===
 
540 * 10<sup>12</sup> ഹെർട്സ് ആവൃത്തിയുള്ള ഏകവർണ വികിരണങ്ങൾ പുറന്തള്ളുന്നതും ഒരു പ്രത്യേക ദിശയിൽ 1/683 വാട്ട് പ്രതി സ്റ്റിറേഡിയൻ വികിരണ തീവ്രതയുള്ളതുമായ ഒരു സ്രോതസ്സിന്റെ നിർദിഷ്ട ദിശയിലുള്ള പ്രകാശതീവ്രതയാണ് കാൻഡെല.
 
==അന്താരാഷ്ട്ര പ്രമാണവത്കരണ സംഘടന==
 
മാത്രകളുടെ ഗുണിതങ്ങളും ഹരണഫലവും ദശാംശ സമ്പ്രദായത്തിൽ രേഖപ്പെടുത്തുന്ന ചില ഉപസർഗങ്ങളും എസ്.ഐ.യിൽ സ്വീകരിച്ചിട്ടുണ്ട് (പട്ടിക 3). അന്താരാഷ്ട്ര വ്യാവസായിക വാണിജ്യ വികാസത്തിനുവേണ്ടി സ്ഥാപിതമായിട്ടുള്ള അന്താരാഷ്ട്ര പ്രമാണവത്കരണ സംഘടന (International Organisation for standardisation ) 10-ന്റെ സ്വയം പെരുക്കങ്ങളല്ലാത്ത ഉപസർഗങ്ങളൊന്നും തന്നെ അംഗീകരിച്ചിട്ടില്ല. ടെറാ = 10<sup>12</sup> മുതൽ അറ്റോ = 10<sup>-18</sup> വരെയുള്ള 14 ഉപസർഗങ്ങളാണ് അന്താരാഷ്ട്ര ബ്യൂറോ അംഗീകരിച്ചിട്ടുള്ളത്.
 
{{സർവ്വവിജ്ഞാനകോശം|അന്താരാഷ്ട്ര_മാത്രാസമ്പ്രദായം:_എസ്.ഐ|അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ}}
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ഏകകവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്