"രാം പ്രസാദ് ബിസ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Ram Prasad Bismil}}
[[ചിത്രം:RamPrasadBismilRam Prasad Bismil2615.jpg|thumb|150px|right|'''രാം പ്രസാദ് ബിസ്മിൽ''']]
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ [[കാക്കോരി തീവണ്ടി കവർച്ച|കാക്കോരി തീവണ്ടി കവർച്ചയിലെ]]([[ഓഗസ്റ്റ് 9]], [[1925]], [[ഉത്തർപ്രദേശ്]])<ref> {{cite web|title=Kakori train robbery|url=http://en.wikipedia.org/wiki/Kakori_train_robbery|accessdate=2006-12-12}} </ref> പ്രധാനിയായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു '''രാം പ്രസാദ് ബിസ്മിൽ'''. അദ്ദേഹം പ്രതിഭാധനനായിരുന്ന ഒരു കവിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു. സ്വതന്ത്രയായ ഒരു ഭാരതം സ്വപ്നം കണ്ട ആദർശധീരന്മാരുടെ കൂടെ അദ്ദേഹം ചേരുകയും ആ സ്വപ്നം സാക്ഷാത്കരിക്കാനായി തന്നാലാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. [[അഷ്‌ഫഖുള്ള ഖാൻ]], [[ചന്ദ്രശേഖർ ആസാദ്‌]], [[ഭഗവതി ചരൺ]], [[രാജ്ഗുരു]] തുടങ്ങിയ പ്രമുഖരും മറ്റു കൂട്ടാളികളുമായി ചേർന്ന് ബിസ്മിൽ ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ പല പ്രതിഷേധ, പ്രതിരോധ പരിപാടികളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള ലഘുലേഖകൾ അച്ചടിച്ച്‌ വിതരണം ചെയ്യുക, വിപ്ലവകാരികൾക്ക്‌ അഭയം നൽകുക, കൈബോംബുകൾ ഉണ്ടാക്കുക എന്നു തുടങ്ങി സ്വാതന്ത്ര്യം എന്ന പരമലക്ഷ്യത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ബിസ്മിലും കൂട്ടരും ബ്രിട്ടീഷ്‌ സർക്കാരിനെ നിരന്തരം അലട്ടിയിരുന്ന ഒരു തലവേദനതന്നെയായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളിൽ വളരെ ശ്രദ്ധേയമായവ കാക്കോരി തീവണ്ടി കവർച്ചയും പഞ്ചാബ്‌ നിയമസഭയുടെ നേർക്ക്‌ നടത്തിയ ബോംബാക്രമണവുമാണ്‌.
 
"https://ml.wikipedia.org/wiki/രാം_പ്രസാദ്_ബിസ്മിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്