"രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യം - അക്ഷരത്തെറ്റ് തിരുത്തി
ഐതിഹ്യം - അക്ഷരത്തെറ്റ് തിരുത്തി, ഘടന മാറ്റി
വരി 21:
 
കേരളത്തിലെ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് '''രാമക്കൽമേട്'''. [[തേക്കടി]]-[[മൂന്നാർ]] റൂട്ടിൽ [[നെടുംകണ്ടം|നെടുംകണ്ടത്തിനു]] 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന [[കാറ്റാടിയന്ത്രം|വിൻഡ് എനർജി ഫാമിന്റെ]] കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ [[തമിഴ്നാട്|തമിഴ്നാടിന്റെ]] ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.
 
===ഐതിഹ്യം===
ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
 
==ടൂറിസം സെന്റർ==
Line 26 ⟶ 29:
 
വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 75ലക്ഷം രൂപയാണ് എനർജി പാർക്കിന്റെ നിർമ്മാണച്ചിലവ്. ഈ പദ്ധതിയിൽ ക്ലോക്ക് റൂം, വിശ്രമകേന്ദ്രം, റസ്റ്റോറന്റ്, ടെന്റ് അക്കോമഡേഷൻ എന്നിവ നിർമ്മിക്കും.
 
===ഐതിഹ്യം===
ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
===എത്തിച്ചേരുവാൻ===
എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.
"https://ml.wikipedia.org/wiki/രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്