"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mr:मानववंशशास्त्र
വരി 2:
മനുഷ്യവംശത്തെ സംബന്ധിച്ചുള്ള പഠനം.മനുഷ്യരാശിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിർഭാവം മുതൽ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം. ആന്ത്രപ്പോളജി എന്ന പദം ഉണ്ടായത് ആന്ത്രോപ്പോസ് (മനുഷ്യന്)ലോഗോസ് (പഠനം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്.ജർമ്മൻ തത്വചിന്തകനായ [[മാഗ്നസ് ഹണ്ട്]] 1501 ൽ ആദ്യമായി ഈ പദം ഉപയോഗിച്ചു.കേരളത്തിൽ [[കണ്ണൂർ സർവ്വകലാശാല|കണ്ണൂർ സർവ്വകലാശാലയിൽ]] നരവംശശാസ്ത്രം ബിരുദാനന്തര ബിരുദ കോഴ്സ് നിലവിലുണ്ട്.പി.ആർ.ജി മാത്തൂർ,എ. അയ്യപ്പൻ,ഡോ.ബി.ആനന്ദഭാനു,ഡോ.വിനീതാ മേനോൻ തുടങ്ങിയവർ കേരളത്തിലെ അറിയപ്പെടുന്ന നരവംശശാസ്ത്രജ്ഞൻമാരാണ്.
==ആമുഖം==
മനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കപ്പെട്ട 19-ാം ശ.-ത്തിലാണ്, ഒരു വിജ്ഞാനശാഖയെന്നനിലയ്ക്ക് നരവംശശാസ്ത്രം വികസിക്കുന്നത്. യൂറോപ്യൻ കൊളോണിയൽ വികസനവുമായി ഈ വിജ്ഞാനശാഖയ്ക്ക് ഗാഢമായ ബന്ധമുണ്ട്. കാരണം, തങ്ങളുടെ കോളോണിയൽ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിന്റെ ഭാഗമായി വിദൂരരാജ്യങ്ങളിലെത്തിച്ചേർന്ന യൂറോപ്യന്മാർക്ക് തികച്ചും അപരിചിതമായ ജനസമൂഹങ്ങളെയും ജീവിതരീതികളെയും സംസ്കാരങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. ഇങ്ങനെ അഭിമുഖീകരിക്കേണ്ടിവന്ന അന്യജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാർ 'പ്രാകൃതസമൂഹങ്ങൾ', 'അപരിഷ്കൃതസമൂഹങ്ങൾ' എന്ന് നിർവചിക്കുകയാണുണ്ടായത്. യൂറോപ്പിന്റെ സംസ്കാരത്തെ മികച്ചതും ഉത്തമവുമായി കാണുന്ന ഒരു യൂറോകേന്ദ്രിതവാദമാണ് മിക്ക യൂറോപ്യൻ നിരീക്ഷകരെയും നയിച്ചത്. ഇത്തരമൊരു യൂറോകേന്ദ്രിത സമീപനത്തിലൂടെയാണ് ആദ്യകാല നരവംശ ഗവേഷകർ യൂറോപ്പിതര ജനങ്ങളെയും സംസ്കാരങ്ങളെയും അപഗ്രഥിക്കാൻ ശ്രമിച്ചത്. യൂറോപ്പിന്റെ പൂർവകാലം എങ്ങനെയായിരുന്നു, പ്രാകൃതവും ലളിതവുമായ സംസ്കാരങ്ങളിൽനിന്നു യൂറോപ്പിന്റേതുപോലെയുള്ള വികസിത സംസ്കാരങ്ങളിലേക്കുള്ള വികാസം എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ ആദ്യകാല നരവംശചിന്തകരെ ആകർഷിച്ചത്. 19-ാം ശ.-ത്തിലുണ്ടായശതകത്തിലുണ്ടായ പുരാവസ്തുകണ്ടെത്തലുകൾ നരവംശശാസ്ത്രത്തിന്റെ വികാസത്തിനു പ്രചോദനമായിട്ടുണ്ട്. [[ഫോസിൽ |ഫോസിലുകൾ]], പ്രാചീന ഉപകരണങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഖനനത്തിലൂടെ കണ്ടെത്തിയതോടെ, മനുഷ്യവംശത്തിന്റെ ആവിർഭാവചരിത്രത്തിന് ബൈബിളിലെ ഉത്പത്തികഥയെക്കാൾ പഴക്കമുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. സാങ്കേതികവികാസത്തിന്റെ മൂന്നു അതിദീർഘ ഘട്ടങ്ങളിലൂടെ കടന്നിട്ടാണ് യൂറോപ്പിന്റെ ശാസ്ത്ര-സാങ്കേതികവികാസത്തിന്റെ വർത്തമാന യുഗത്തിലെത്തിയതാണെന്ന് 1836-ൽ ഡാനിഷ് പുരാവസ്തു ഗവേഷകനായ [[ക്രിസ്ത്യൻ തോംസൺ]] സിദ്ധാന്തിക്കുകയുണ്ടായി. ഈ മൂന്ന് സാങ്കേതിക യുഗങ്ങളെ അദ്ദേഹം [[ശിലായുഗം]], [[വെങ്കലയുഗം]], [[ഇരുമ്പുയുഗം]] എന്ന് നിർവചിച്ചു. സ്കോട്ടിഷ് ഭൌമശാസ്ത്രജ്ഞനായ സർ ചാൾസ് ലയലും (Sir Charles Lyell) ഈ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലുകൾ ഇക്കാലത്ത് നടത്തുകയുണ്ടായി. ഭൂമിക്കു വളരെയേറെ പഴക്കമുണ്ടെന്നും ഇന്നത്തെ നിലയിലെത്തുന്നതിനുമുമ്പ് ഭൂമി അനവധിമാറ്റങ്ങൾക്കുവിധേയമായിട്ടുണ്ടെന്നും ലയൽ സിദ്ധാന്തിച്ചു.
 
'ആന്ത്രപ്പോസ്' (anthropos) എന്ന ഗ്രീക്കു പദത്തിന്റെ അർഥം [[മനുഷ്യൻ]], '[[മനുഷ്യവംശം]]' എന്നൊക്കെയാണ്. 'ലോഗോസ്' (logos) എന്ന വാക്കിന് പഠനം, ശാസ്ത്രം, വിജ്ഞാനീയം എന്നിവയാണർഥങ്ങൾ. ഒരു ജീവിവംശമെന്ന നിലയ്ക്ക് മനുഷ്യവംശം ഭൂമിയിൽ എവിടെ, എപ്പോൾ ആവിർഭവിച്ചു എന്നും ഇന്നത്തെ അവസ്ഥയിലെത്തുന്നതിനുമുമ്പ് ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ടെന്നുമാണ് ഈ വിജ്ഞാനശാഖ അന്വേഷിക്കുന്നത്. അതിപ്രാചീനമായ ജനവർഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഫോസിലുകൾ, പ്രാചീന ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ എന്നിവ ഉപാദാന സാമഗ്രികളാണ്. പഠനവിധേയമാക്കുന്ന ജനവർഗങ്ങളുമായും അവരുടെ സംസ്കാരങ്ങളുമായും നരവംശശാസ്ത്രജ്ഞർ നേരിട്ട് ഇടപഴകുകയും പലപ്പോഴും ദീർഘകാലം അവരോടൊപ്പം ജീവിക്കുകയും ചെയ്തുകൊണ്ടാണ് പ്രാഥമികമായ വിവരങ്ങൾ ശേഖരിക്കുന്നത്. ഈ പഠനരീതിക്ക് രംഗപഠനം അഥവാ രംഗനീരീക്ഷണം എന്നുപറയുന്നു. നരവംശശാസ്ത്രത്തിന്റെ ഒരവിഭാജ്യഭാഗമാണ് രംഗപഠനവും നിരീക്ഷണവും. ഭിന്ന ജനവിഭാഗങ്ങളുടെ സാമൂഹികമായ ജീവിതരീതികൾ, ദാമ്പത്യക്രമങ്ങൾ, ലൈംഗികബന്ധങ്ങൾ, സദാചാരക്രമങ്ങൾ, ദായക്രമങ്ങൾ എന്നിവ പഠിക്കുന്ന ശാഖയ്ക്ക് '[[എത്ത്നോഗ്രാഫി]' (ethnography) എന്നു പറയുന്നു. ഇരുപതാം ശ.-ത്തിന്റെശതകത്തിന്റെ ആദ്യദശകങ്ങളിൽ ഏതെങ്കിലുമൊരു വിദൂരസ്ഥജനതയുടെ ആവാസകേന്ദ്രത്തിൽ ഒന്നോ രണ്ടോ വർഷം താമസിക്കുകയും ടേപ്പ്റിക്കാർഡർ, വീഡിയോ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത ജനതയുടെ ജീവിത വ്യാപാരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം വികസിക്കുകയുണ്ടായി. മാപ്പിങ് (mapping), [[സെൻസസ്]], അഭിമുഖം തുടങ്ങിയവയൊക്കെ ഇന്ന് എത്ത്നോഗ്രാഫിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇതര സാമൂഹികശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, നരവംശശാസ്ത്രം ഒരു ബഹുവിഷയവിജ്ഞാനശാഖയായി വികസിച്ചിട്ടുണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്