"അരക്കില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ഏകദേശം ഒരു വർഷക്കാലം പാണ്ഡവരും കുന്തിയും അരക്കില്ലത്തിൽ സുഖമായി താമസിച്ചു. ഒരു കൃഷ്ണ ചതുർദ്ദശി ദിവസമാണ് ദുര്യോധനൻ പുരോചനനെ അരക്കില്ലം കത്തിക്കാൻ ഏർപ്പാടാക്കിയത്. അതു മുങ്കൂട്ടി മനസ്സിലാക്കിയ പാണ്ഡവർ, അന്നേദിവസം വരണാവതത്തിലെ ബ്രാഹ്മണരെ ഏവരേയും ക്ഷണിച്ചു വരുത്തി അവർക്ക് ഇഷ്ട ഭോജനവും ധനവും വസ്ത്രങ്ങളും നൽകി അവരുടെ അനുഗ്രഹം വാങ്ങി. കുന്തിദേവിയായിരുന്നു ഇതിനു നേതൃത്വം നൽകിയത്. അന്ന് അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി എത്തിചേരുകയും ആഹാരത്തിനും ദക്ഷിണക്കും ശേഷം അവർ അവിടെതന്നെ അന്നു അന്തിയുറങ്ങി.
 
കൃഷ്ണചതുർദ്ദശിയായതിനാൽ അന്നു രാത്രി ഇരുട്ടിൽ പുരോചനൻ കൊട്ടാരത്തിനു തീവെക്കുന്നതിനു പദ്ധതിയിട്ടങ്കിലും, ദുരോധനൻറെയും പുരോചനൻറെയും ചതി മനസ്സിലാക്കിയ ഭീമൻ, പുരോചനൻ കത്തിക്കുന്നത് കാത്തു നിൽക്കാതെ അരക്കില്ലത്തിനെ അഗ്നിക്കിരയാക്കി. പാണ്ഡവരും കുന്തീദേവിയും അവിടെ നിന്നും ഖനികന്റെ സഹായത്താൽ വീടിനടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു. പുരോചനനും, രാക്ഷസിയും, അവരുടെ അഞ്ചു മക്കളും അഗ്നിയിൽ വെന്തുമരിച്ചു. പാണ്ഡവർ രക്ഷപ്പെട്ടു എന്ന് വിദുരൻ, ഖനികൻ മുഖേന അറിഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല. പാണ്ഡവന്മാർ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്താൽ ദുര്യോധനപ്രഭൃതികൾ അവർക്ക് ശേഷക്രിയ നടത്തി. <ref>മഹാഭാരതം -- ഡോ.പി.എസ്.വാര്യർ -- വിദ്യാരംഭം പബ്ലീഷേസ്</ref>
 
== വനവാസം ==
"https://ml.wikipedia.org/wiki/അരക്കില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്