"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: en:Adoor, Pathanamthitta
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: pnb:ادور; cosmetic changes
വരി 28:
[[പത്തനംതിട്ട]] ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് '''അടൂർ'''. [[അടൂർ ഭാസി]], [[അടൂർ ഗോപാലകൃഷ്ണൻ]] തുടങ്ങി പല പ്രശസ്തരുടെയും ജന്മസ്ഥലം അടൂരാണ്. [[കേരള തനതു കലാ അക്കാദമി]](The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.

== ചരിത്രം ==
മഹാശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുള്ളതിൽ നിന്നും സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഈ പ്രദേശത്തു ജനവാസമുണ്ടായിരുന്നതായി മനസിലാക്കാം. സംഘകാല കൃതികളിൽ പോലും അടൂരിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. സംഘകാലത്തിനു ശേഷം ഈ പ്രദേശം ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായി. നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്ന ബുദ്ധമതത്തെ തകർത്തെറിഞ്ഞുകൊണ്ട്, പിൽക്കാലത്ത് ആര്യാധിനിവേശവും, ഹൈന്ദവമതവും ആധിപത്യം സ്ഥാപിച്ചു. എ.ഡി 8-ആം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടു വരെ മഹോദയപുരം ആസ്ഥാനമാക്കി, കേരളം ഭരിച്ചിരുന്ന ചേരന്മാരുടെ കാലത്ത്, അർദ്ധ സ്വയംഭരണത്തോടു കൂടിയ ചെങ്കഴന്നൂർ അഥവാ ചെന്നീർക്കര നാടിന്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. പിന്നീട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപത്തിന്റെ അധീനതയിലായി. ക്രി.വ 1741-ൽ വേണാട്ടിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കുന്നതു വരെ അടൂർ ദേശം ഇളയിടത്ത് സ്വരൂപത്തിന്റെ വകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പുവരെ ഈ പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എൻ എസ് എസ്, എസ്എൻഡിപി എന്നീ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഈ നാടിന്റെ സാമൂഹിക വളർച്ചയിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. 1934-ൽ എസ്എൻഡിപി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്. 1941 മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രദേശത്ത് പ്രവർത്തിച്ചുതുടങ്ങി.

== സ്ഥലനാമോല്പത്തി ==
ദാനം കിട്ടിയ നാട് എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ എന്ന പേരുണ്ടായതെന്ന് കരുതുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഈ പ്രദേശം അട്ടിപ്പേറായി നൽകുകയുണ്ടായെന്നും അങ്ങനെ അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള “അടു”, “ഊർ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരു അഭിപ്രായമുണ്ട്.
== പ്രധാന ആകർഷണങ്ങൾ ==
വരി 38:
കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത. മലഞ്ചരക്കു വ്യാപാരത്തിനു വളരെ പ്രശസ്തമാണ് ദിവാൻ രാജാകേശവദാസൻ സ്ഥാപിച്ച അനന്തരാമപുരം മാർക്കറ്റ് എന്ന പറക്കോട് ചന്ത. ഒരു കാലത്ത് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു ഇത് . [[പുനലൂർ]] റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്.

== ഭൂമിശാസ്ത്രപരമായ സ്ഥാനം ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തിനും]] [[എറണാകുളം|എറണാകുളത്തിനും]] മദ്ധ്യേ സ്ഥിതി ചെയ്യുന്ന അടൂരിലേക്ക് എത്തുവാനുള്ള പ്രധാന പാത [[എം.സി.റോഡ്|എം.സി.റോഡാണ്]] .[[കായംകുളം|കായംകുളത്തു]] നിന്നും [[പുനലൂർ|പുനലൂരിൽ]] നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളുമുണ്ട്. അടൂരിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ 25 കിലോമീറ്റർ അകലെയുള്ള [[ചെങ്ങന്നൂർ|ചെങ്ങന്നൂരാണ്]]. ആലപ്പുഴ ജില്ലയിലെ കായംകുളം റെയിൽവേസ്റ്റേഷൻ അടൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്.

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* പി.ജി.എം.ബോയ്സ്ഹയർ സെക്കണ്ടറി സ്കൂൾ, പറക്കോട്

* പി.ജി.എം.ഗേൾസ് ഹയർ ‍ സെക്കണ്ടറി സ്കൂൾ, പറക്കോട്

* ഗവ. എൽ.പി.സ്കൂൾ

* ഗവ. യു.പി.സ്കൂൾ

* ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ

* ഗവ. ഗേൾസ് ഹൈസ്കൂൾ

* കേന്ദ്രീയ വിദ്യാലയം

* സെന്റ് മേരീസ് മഹിളാമന്ദിരം ഹൈസ്കൂൾ

* ഹോളി ഏയ്ജൽസ് ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ

* തപോവൻ പബ്ലിക് സ്കൂൾ

* [[സെന്റ് സിറിൾസ് കോളേജ്, അടൂർ|സെന്റ് സിറിൾസ് കോളേജ്, കിളിവയൽ]]

* [[അടൂർ എൻ‌ജിനീറിംഗ് കോളേജ്]]

* [[കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ|അപ്ലൈഡ് സയൻസ് കോളേജ്]]

* ഗവ പോളിടെക്നിക് കോളേജ്

* കേരള സർവകലാശാല സെന്റർ ഫോർ ടീച്ചർ എഡ്യൂക്കേഷൻ

* കേരള സർവകലാശാല അപ്ളൈഡ് സയൻസ് കോളേജ്

== പുറത്തേക്കുള്ള കണ്ണികൾ ==
വരി 64:
* [http://www.keralauniversity.edu/stcyril.htm സെന്റ് സിറിൾസ് കോളെജ്, അടൂർ]

== അവലംബം ==

{{പത്തനംതിട്ട ജില്ല}}
വരി 75:
[[it:Adoor]]
[[new:अदूर]]
[[pnb:ادور]]
[[ta:அடூர்]]
[[vi:Adoor]]
"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്