"കൊർണേലിയൂസ് ഇലഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] കാരേൽ ഇലഞ്ഞിക്കൽ വീട്ടിൽ കുഞ്ഞവരായുടെയും ത്രേസ്യായുടെയും മകനായി 1918 സെപ്തംബർ 8-ന് ജനിച്ചു. കൊടുങ്ങല്ലൂർ കാര മൗണ്ട് കാർമ്മൽ സ്കൂൾ, എറണാകുളം സെന്റ്. ആൽബർട്സ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. പിന്നീട് ആലുവ മംഗലപ്പുഴ സെന്റ്. ജോസഫ്സ് സെമിനാരിയിൽ വൈദികവിദ്യാഭ്യാസം നടത്തി. തുടർന്ന് റോമിലെ ഉർബാനിയാന പ്രാപഗാന്ത കോളേജിൽ വൈദികപഠനം പൂർത്തിയാക്കി. തത്ത്വശാസ്ത്രം, ഉപനിഷത്ത് പഠനം, കത്തോലിക്കാ സഭയുടെ കാനൻ നിയമം (ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയപരിണാമം) എന്നിവയിൽ ഡോക്ടറേറ്റും നേടി.
 
വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി 1971 - ൽ നിയമിതനായി. ഈ രൂപതയിൽ 16 വർഷം ഇദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 1987 മാർച്ച്‌ 19-ന്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. ഒൻപതു വർഷക്കാലത്തോളം കൊർണേലിയൂസ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ ഹയരാർക്കിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു.
 
ശ്വാസകോശത്തിലെ അണുബാധ മൂലം ജൂലൈ 18 - ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തിന്റെ അസുഖം ഗുരുതരമാകുകയും വൃക്കകളുടെ പ്രവർത്തനം നിലച്ചതും ഹൃദയാഘാതം മൂലവും അന്തരിച്ചു.
"https://ml.wikipedia.org/wiki/കൊർണേലിയൂസ്_ഇലഞ്ഞിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്