"ജയദ്രഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Jayadrathan}}
സിന്ധൂ രാജാവായിരുന്ന വൃഷദ്രഥന്റെ പുത്രനും [[കൗരവർ|കൌരവരുടെ]] ഒരേയൊരു സഹോദരിയായിരുന്ന ദുശ്ശളയുടെ ഭർത്താവും ആയിരുന്നു '''ജയദ്രഥൻ'''. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങളുടെ പതി, ഇതില്പരം ആനന്ദിക്കാൻ ജയദ്രഥനുമറ്റൊന്നും വേണ്ടിയിരുന്നില്ല. അതിനാൽ മഹാഭാരതത്തിൽ ഇദ്ദേഹത്തെ അഹങ്കാരിയായും, അധർമ്മിയായും പ്രകീർത്തിച്ചിരിക്കുന്നു. ജയദ്രഥൻ [[പാണ്ഡവർ|പാണ്ഡവരുടെ]] വനവാസക്കാലത്ത് [[പാഞ്ചാലി|പാഞ്ചാലിയെ]] അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു. കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും. <ref>മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>
 
== ജനനം ==
വരി 10:
== ചക്രവൂഹം ==
[[പ്രമാണം:Chakravyuha.svg|thumb|left|250px|ചക്രവ്യൂഹത്തിന്റെ ഘടന.]]
മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസം കൗരവർ ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ [[കൗരവർ]] പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പക്ഷേ കൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് തന്ത്രപൂർവ്വം കൗരവർ മാറ്റുകയും, ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ മാത്രം അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുകയും ചെയ്തു. പക്ഷേ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കാതെ വരികയും, അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജയദ്രഥൻ തന്ത്രപൂർവ്വം ശ്രമിച്ചിരുന്നു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം [[പരമശിവൻ|പരമശിവനിൽനിന്ന്]] കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ലും തേരും തകർത്ത് തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. അവസാനം [[തേർചക്രം|തേർചക്രവുമായി]] യുദ്ധംചെയ്തുവെങ്കിലും ചുറ്റും കൗരവർ വിദഗ്ധമായി അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ [[ഗദ]] കൊണ്ടടിച്ചു തകർത്തു. ഏങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചുകൊന്നു.<ref>ദ്രോണപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>
 
== അർജ്ജുനന ശപഥം ==
"https://ml.wikipedia.org/wiki/ജയദ്രഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്