"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
==ചരിത്രം==
[[1905]]-ൽ [[വിശേഷവിശിഷ്ട ആപേക്ഷികതാസിദ്ധാന്തം]] പ്രസിദ്ധപ്പെടുത്തിയ ശേഷം ഐൻസ്റ്റീൻ [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണ]]ത്തെ ആപേക്ഷികതയുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചു.[[1907]]-ൽ ബാഹ്യബലങ്ങളില്ലാതെ സ്വതന്ത്രമായി താഴേക്കു വീഴുന്ന ഒരു നിരീക്ഷകന്റെ(observer) ഉദാഹരണത്തിലൂടെ തുടങ്ങിയ അദ്ദേഹം 1915 നവംബറിൽ പ്രഷ്യൻ അക്കാദമി ഓഫ് സയൻസിൽ തന്റെ [[ഫീൽഡ് സമവാക്യങ്ങൾ]] അവതരിപ്പിച്ചു. ഈ സമവാക്യങ്ങൾ ദ്രവ്യത്തിന്റെ സാന്നിദ്ധ്യം കൊണ്ട് സ്ഥലകാല ജ്യാമിതിയിലുണ്ടാകുന്ന രൂപവ്യത്യാസം വിശദീകരിക്കുന്നു. ഈ ഫീൽഡ് സമവാക്യങ്ങളാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിത്തറ.
 
ഐൻസ്റ്റീന്റെ ഫീൽഡ് സമവാക്യങ്ങൾ അരേഖീയവും നിർദ്ധാരണം ചെയ്യാൻ വിഷമമേറിയതുമാണ്.[[1916]]-ൽ ഘഗോളോർജ്ജതന്ത്രജ്ഞനായ [[കാൾ ഷ്വാർസ്ചൈൽഡ്]] ഫീൽഡ് സമവാക്യങ്ങൾക്ക് ഒരു കൃത്യമായ നിർദ്ധാരണമൂല്യം- [[ഷ്വാർസ്ചൈൽഡ് മെട്രിക്]]-കണ്ടെത്തി.അതേ വർഷം തന്നെ ഷ്വാർസ്ചൈൽഡ് മെട്രിക് [[ചാർജ്ജ്|ചാർജ്ജു]]ള്ള വസ്തുക്കൾക്കും ബാധകമായ തരത്തിൽ സാമാന്യകരിക്കാനുള്ള(generalizing) ശ്രമം റെയ്സ്നർ നോഡ്സ്റ്റോം മെട്രിക്കിന് രൂപം നൽകി.ഈ നിർദ്ധാരണമൂല്യം ഇന്ന് ചാർജ്ജുള്ള തമോഗർത്തങ്ങളെ വിശദീകരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നു. [[1917]]-ൽ ഐൻസ്റ്റീൻ തന്റെ സിദ്ധാന്തം ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഒരു സൈദ്ധാന്തിക മാതൃക മുന്നോട്ടു വച്ചു.അന്നുവരെ നിലനിന്നിരുന്ന സ്ഥിതപ്രപഞ്ചം(static universe) എന്ന പൊതുധാരണ നിലനിർത്താനായി അദ്ദേഹം ഫീൽഡ് സമവാക്യങ്ങളിൽ [[കോസ്മോളജിക്കൽ സ്ഥിരാങ്കം]] എന്നൊരു പദം കൂടി ഉൾപ്പെടുത്തി.[[1929]]-ൽ [[എഡ്‌വിൻ ഹബിൾ]] പ്രപഞ്ചം വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു.[[1922]]-ൽ ഫ്രീഡ്‌മാൻ കോസ്മോളജിക്കൽ സ്ഥിരാങ്കമില്ലാതെ തന്നെ വിപുലീകരിക്കപ്പെടുന്ന പ്രപഞ്ചത്തിനുള്ള മൂല്യങ്ങൾ കണ്ടെത്തി.ഇവയുപയോഗിച്ച് ലെമറ്റർ പ്രപഞ്ചത്തിന്റെ [[ബിഗ് ബാങ് മാതൃകയ്ക്ക് രൂപം നൽകി.ഈ നിർദ്ധാരണമൂല്യങ്ങൾ[[ഫ്രീഡ്‌മാൻ-റോബർട്ട്സൺ-വാക്കർ മെട്രിക്]](FRW metric) എന്നറിയപ്പെടുന്നു.അതിനുശേഷം ഐൻസ്റ്റീൻ 'കോസ്മോളജിക്കൽ സ്ഥിരാങ്ക'ത്തെ 'തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം' എന്നാണ് വിശേഷിപ്പിച്ചത്.
"https://ml.wikipedia.org/wiki/സാമാന്യ_ആപേക്ഷികതാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്