"ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജനിതകപരിവർത്തനത്തിലൂടെ ലഭിക്കുന്ന പുതിയവിളകൾക്ക് പ്രതീക്ഷിക്കാത്ത ഗുണങ്ങളാവും ചിലപ്പോൾ ലഭിക്കുക.ജനിതക ഗവേഷണത്തിലെ പ്രധാന തിരിച്ചടിയും അതാണ്.ജനിതകമാറ്റത്തിലൂടെ രോഗപ്രതിരോധ ശേഷിയും ഉൽപാദനശേഷിയുമുള്ള ചെടിയെ സൃഷ്ടിക്കുവാൻ കഴിഞ്ഞാലും ആ ചെടിയിൽ നിന്നുള്ള വിള മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കളെ വഹിക്കുന്നതാണെങ്കിൽ ഉപയോഗരഹിതമായി തീരുന്നു.കൂടാതെ ഈ വിള മണ്ണിനെയും മറ്റു വിളകളെയും നശിപ്പിക്കുന്നതാണെങ്കിൽ ഹാനികരവുമായി ഭവിക്കുന്നു.
==ജി.എം വിളകളിലൂടെ രണ്ടാം ഹരിത വിപ്ലവം==
കാർഷിക ഉൽപ്പാദനത്തിൽ കുതിച്ചു ചാട്ടത്തിനു [[ജനിതക മാറ്റം വരുത്തിയ വിളകൾ]] പ്രയോജനപ്പെടു ത്തണമെന്ന് മുൻ രാഷ്ട്രപതി [[എ.പി.ജെ. അബ്ദുൽ കലാം]], 2011 ജനുവരി 6 നു ചെന്നയിൽ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൌഹൃദവും ഉൽപ്പാദനക്ഷമ ഏറിയതുമായ രണ്ടാം തലമുറ ജി.എം വിളകളിലൂടെ രണ്ടാം ഹരിത വിപ്ലത്തിനു തുടക്കം കുറിക്കണം. സ്വാഭാവിക പ്രതിരോധ ശേഷിയോടെ വികസിപ്പിച്ചെടുക്കുന്ന ജി എം വിളകൾ , കീടനാശിനി- രാസവള പ്രയോഗം വലിയതോതിൽ കുറക്കുമെന്നിരിക്കെ, യഥാർത്ഥത്തിൽ പരിതസ്ഥിതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
 
==അവലംബം==
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1021558" എന്ന താളിൽനിന്ന് ശേഖരിച്ചത്