"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം പുതുക്കുന്നു: pt:Taliban
വരി 137:
2001 ഒക്ടോബർ മാസം തുടക്കം, അമേരിക്കൻ-ബ്രിട്ടീഷ് സംയുക്തസേന, താലിബാൻ കേന്ദ്രങ്ങൾക്കുനേരെ ശക്തമായ ബോബാക്രമണം ആരംഭിച്ചിരുന്നു. 2001 നവംബർ മാസത്തിൽ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന മിക്കവാറൂം എല്ലാ പട്ടണങ്ങളും [[വടക്കൻ സഖ്യം|വടക്കൻ സഖ്യത്തിന്റെ]] കൈയിലായി. അവസാനം താലിബാന്റെ കൈയിലുണ്ടായിരുന്ന [[കന്ദഹാർ]], ഡിസംബർ 7-ന് വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായതോടെ താലിബാന്റെ പതനം പൂർത്തിയായി. ഇതിനു മുൻപുതന്നെ [[മുല്ല ഒമർ|മുല്ല ഒമറൂം]], [[ഒസാമ ബിൻ ലാദൻ|ഒസാമ ബിൻ ലാദനുമുടക്കമുള്ള]] താലിബാൻ, അൽ ഖ്വയ്ദ നേതാക്കൾ‌ രാജ്യം വിട്ട് പാകിസ്താനിൽ ഒളിവിൽ പോകുകയും ചെയ്തു.
 
താലിബാന്റെ പതനം, 2001-ൽ ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാരിന്റെ സ്ഥാപനത്തിന് കാരണമായി. എങ്കിലും ഇന്നും അമേരിക്കൻ/നാറ്റോ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ താവളമുറപ്പിച്ചിട്ടുള്ള അന്താരാഷ്ട്രസേനക്കെതിരെ താലിബാൻ പൊരുതിക്കൊണ്ടിരിക്കുന്നു.അധിനിവേശ സേനകളുടെ കണ്ണില്ലാത്ത ആക്രമണത്തിൽ സിവിലിയന്മാർ നിരന്തരം കൊല്ലപ്പെടുന്നതിനാൽ അവർക്കെതിരെയുള്ള ജനരോഷം നിലവിൽ താലിബാന്റെ ജനപിന്തുണ കാര്യമായി വർധിപ്പിച്ചിട്ടുണ്ട് .നിലവിൽ അഫഗാന്റെ 80%പ്രദേശങ്ങളുടെ നിയന്ത്രണം താലിബാൻ തിരിച്ചു പിടിച്ചു കഴിഞ്ഞു . <ref name=afghans21 />
 
== പാകിസ്താനുമായുള്ള ബന്ധം ==
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്