"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
ആദ്യ സീസൺ ആറ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു - റേച്ചൽ, മോണിക്ക, ഫീബി, ജോയി, ചാൻഡലർ, റോസ്. പ്രതിശ്രുത വരനായ ബാരിയെ അൾത്താരയിൽ ഉപേക്ഷിച്ചു വരുന്ന റേച്ചൽ, മോണിക്കയോടൊപ്പം അപ്പാർട്ടുമെന്റിലേക്ക് മാറുന്നു. സ്വവർഗാനുരാഗിയായി തീർന്ന മുൻഭാര്യ കാരൾ ഗർഭിണി ആയിരിക്കെ, റേച്ചലിനോടു സ്നേഹം വെളിപ്പെടുത്താൻ വെമ്പി നടക്കുകയാണ് റോസ്. അഭിനേതാവായി ജീവിക്കാൻ ജോയി ബുദ്ധിമുട്ടുമ്പോൾ , മസാജ് പാർലറിൽ ജോലി ചെയ്യുകയാണ് ഫീബി. ചാൻഡലർ ഗേൾഫ്രണ്ടായ ജാനീസുമായി പിരിയുന്നു. സീസൺ അവസാനിക്കാറാകുമ്പോൾ റോസ് റേച്ചലിനെ സ്നേഹിക്കുന്നുവെന്ന് ചാൻഡലർ അറിയാതെ വെളിപ്പെടുത്തുകയും തനിക്കും അതേ വികാരം തന്നെയാണെന്ന് റേച്ചൽ മനസ്സിലാക്കുകയും ചെയ്യുന്നു.
 
രണ്ടാമത്തെ സീസണിൽ റോസ്, ഗ്രാജ്വേറ്റ് സ്കൂളിൽ വെച്ച് പരിചയപ്പെട്ട ജൂലി എന്ന പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് റേച്ചൽ മനസ്സിലാക്കുന്നു. റോസിനോടുള്ള സ്നേഹം വെളിപ്പെടുത്താനുള്ള റേച്ചലിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നത് ആദ്യ സീസണിലെ റോസിന്റെ വ്യർത്ഥ ശ്രമങ്ങളെ ഓർമപ്പെടുത്തുന്നു. എങ്കിലും വൈകാതെ തന്നെ അവർ ഒന്നിക്കുന്നു. ''ഡേയ്സ് ഓഫ് ഔർ ലൈവ്സ്‌'' എന്ന സോപ്പ് ഓപ്പറയിൽ ജോയിക്ക് അവസരം ലഭിക്കുന്നു. എങ്കിലും, ഒരു അഭിമുഖത്തിൽ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ തന്റെ തന്നെ സംഭാവനയാണെന്ന അവകാശ വാദം ഉന്നയിച്ചതു മൂലം എഴുത്തുകാർ ജോയിയുടെ കഥാപാത്രത്തെ ഇല്ലാതാക്കുന്നു. അടുത്തിടെ വിവാഹമോചനം നേടുകയും തന്നെക്കാൾ 21 വയസിനു മൂത്തതുമായ റിച്ചാർഡുമായി(ടോം സെല്ലെക്ക്) മോണിക്ക അടുക്കുന്നു. സീസണിന്റെ അന്ത്യ ഭാഗത്തിൽ റിച്ചാർഡിന് കുട്ടികളുണ്ടാകുന്നതിൽ താല്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോൾ അവർ ബന്ധം അവസാനിപ്പിക്കുന്നു.
 
മൂന്നാമത്തെ സീസണിൽ റേച്ചൽ ബ്ലൂമിംഗ്ഡേൽ എന്ന വ്യാപാര ശൃഖലയിൽ ജോലി കരസ്ഥമാക്കുന്നു. റേച്ചലിന്റെ സഹപ്രവർത്തകനായ മാർക്ക്, റോസിൽ അസൂയ ഉളവാക്കുന്നു. തങ്ങളുടെ ബന്ധത്തിന് ഒരു താൽക്കാലിക വിരാമം നൽകാമെന്ന റേച്ചലിന്റെ തീരുമാനം റോസിനെ വേദനിപ്പിക്കുകയും മദ്യലഹരിയിൽ പരസ്ത്രീയുമായി ശയിക്കുക വഴി റേച്ചലുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്യേണ്ടതായി വരുന്നു. ഇരട്ട സഹോദരിയായ ഉർസുല മാത്രമാണ് കുടുംബത്തിൽ അവശേഷിക്കുന്നത് എന്ന വിശ്വാസത്തിൽ ജീവിച്ചിരുന്ന ഫീബി തന്റെ അർദ്ധ സഹോദരനെയും ജന്മം നൽകിയ മാതാവിനെയും കണ്ടു മുട്ടാനിടയാകുന്നു. കേറ്റ് എന്ന അഭിനയ പങ്കാളിയുമായി ജോയി അടുക്കുമ്പോൾ, മോണിക്ക ധനാഢ്യനായ പീറ്റ് ബെക്കറുമായി അടുക്കുന്നു.
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്