"കാസ്പിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: jv:Segara Kaspia
No edit summary
വരി 2:
[[പ്രമാണം:Caspianseamap.png|right|thumb|250ബിന്ദു|കാസ്പിയൻ കടലിന്റെ ഭൂപടം]]
[[റഷ്യ|റഷ്യയുടേയും]] [[ഇറാൻ|ഇറാന്റേയും]] ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ്‌ '''കാസ്പിയൻ കടൽ'''‍. [[യൂറോപ്പ്|യൂറോപ്പിനും]] [[ഏഷ്യ]]യ്ക്കും ഇടയിലുള്ള ഉൾനാടൻ ഉപ്പുതടാകമായ കാസ്പിയൻ കടൽ അസർബൈജാൻ, [[റഷ്യ]], [[ഖസാഖ്‌സ്ഥാൻ]]‍, [[ഇറാൻ]] എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീർണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ [[വോൾഗ]], [[യുറാല്]]‍, [[കുറാല്]]‍, [[കുറാ]] എന്നിവ ഇതിലേക്ക് വന്നുചേർന്നുണ്ടെങ്കിലും ഈ കടലിന് ബഹിർഗമന മാർഗ്ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയിൽനിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോൾബാൾടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാർഗ്ഗം എന്നനിലയിൽ പ്രധാന്യം ഉണ്ടായിരുന്നു. കാസ്പിയൻ കടലിലെ നിരവധി തുറമുഖങ്ങളിൽ [[അസർബൈജാൻ|അസർബൈജാനിലെ]] [[ബാക്കു]], [[ഇറാൻ|ഇറാനിലെ]] [[എൻ‌സെലി]], [[ബാൻഡെർ-ഇ-ടോർക്കമെൻ]] എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ആഴമുള്ളിടത്തെ താഴ്ച്ച 1.025 കി.മീ. ആണ്‌. കടൽ വെള്ളത്തിൻറെ മൂന്നിലൊന്ന് ഉപ്പുരസമേ ഇതിലെ വെള്ള്ത്തിനുള്ളൂ. [[തെഥീസ്]] സമുദ്രത്തിൻറെയും [[കരിങ്കടലിൻറെ]]യും അവശിഷ്ടമാണ്‌ കാസ്പിയൻ എന്നുകരുതപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ തെന്നിമാറലിൻറെ ഫലമായി 55 ലക്ഷം വർഷം മുൻപാണ്‌ കാസ്പിയൻ കടൽ സൃഷ്ടിക്കപ്പെട്ടത്. നദികൾ വന്നുചേരുന്നതിനാൽ കസ്പിയൻ കടൽ, വടക്കൻ ഭാഗങ്ങാളിൽ ശുദ്ധജല തടാകം പോലെയാണ്. [[ഇറാൻ]] തീരത്താണ് ഇതിന്‌ ഉപ്പുരസം. ഏതാണ്ട് 130ലേറെ നദികൾ ഇതിൽ വന്നുചേരുന്നു. [[വോൾഗ]]യാണ് കൂട്ടത്തിൽ വലുത്. വെള്ളം വരവിൻറെ 80% വും വോൾഗയിൽ നിന്നുതന്നെ. നിരവധി [[ദ്വീപുകൾ]] കാസ്പിയൻ കടലിലുണ്ട്. ചിലതിലേ ജനവാസമുള്ളൂ. ധാരാളം എണ്ണനിക്ഷേപമുള്ള [[ബുള്ള]] ദ്വീപാണ് പ്രധാനം. [[അസർബെയ്ജാനി]]നടുത്താനിത്. മറ്റൊന്ന് [[പൈറല്ലാഹി]] ദ്വീപ്. ഇവിടെയും എണ്ണയുണ്ട്.
{{List of seas}}
{{Geo-stub|Caspian Sea}}
 
"https://ml.wikipedia.org/wiki/കാസ്പിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്