"അന്തഃപ്രജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
==വിവിധചിന്തകൾ==
 
[[പ്ലേറ്റോ|പ്ലേറ്റോണിക്]] ചിന്തയിലും [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിന്റെ]] ദർശനത്തിലും അന്തഃപ്രജ്ഞയ്ക്ക് പ്രധാനസ്ഥാനം നല്കിയിട്ടുണ്ട്. സ്വതഃപ്രാമാണ്യങ്ങളായ (Axiomatic) തത്ത്വങ്ങൾ അന്തഃപ്രജ്ഞവഴി ലഭിക്കുന്നവയാണെന്ന് ദെക്കാർത് പ്രസ്താവിക്കുന്നു. അറിവിനുള്ള മൂന്നാമത്തെ മാർഗമെന്നാണ് അന്തഃപ്രജ്ഞയെക്കുറിച്ച് സ്പിനോസ പറഞ്ഞിട്ടുള്ളത്. അന്തഃപ്രജ്ഞയെ അനുഭവസാപേക്ഷമെന്നും അനുഭവനിരപേക്ഷമെന്നും [[Immanuelഇമ്മാനുവേൽ Kant|കാന്റ്]] രണ്ടായി തരംതിരിക്കുന്നു. ഫിക്ടെയുടെ അഭിപ്രായത്തിൽ ''അഹ''(Ego)ത്തെക്കുറിച്ചുള്ള ജ്ഞാനം ബുദ്ധിപരമായ അന്തഃപ്രജ്ഞയിൽകൂടിയാണ് ലഭിക്കുന്നത്. പരമതത്ത്വത്തെക്കുറിച്ച് അറിയുന്നതിനുള്ള മാധ്യമമാണ് അന്തഃപ്രജ്ഞ എന്ന് ഷെല്ലിങ് സിദ്ധാന്തിക്കുന്നു. യുക്തിവഴി ലഭിക്കുന്ന ജ്ഞാനത്തിനു പുറമേ, ഇന്ദ്രിയാനുഭവങ്ങളിൽ അധിഷ്ഠിതമല്ലാത്ത മനസ്സിന്റെ പ്രത്യേകമായ കഴിവുകൊണ്ട് പെട്ടെന്ന് ലഭിക്കുന്ന അറിവിനെയാണ് തത്ത്വദർശനത്തിൽ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്. ഇത് ഒരുതരം ദിവ്യാനുഭവവാദമാണ്. ഹെന്റി ബർഗ്സൺ, ലോസ്കി തുടങ്ങിയവരാണ് ഇതിന്റെ പ്രധാന പ്രയോക്താക്കൾ. നിയോതോമിസ്റ്റ് ചിന്തയിലും അന്തഃപ്രജ്ഞയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
 
==അന്തഃപ്രജ്ഞാവാദം==
"https://ml.wikipedia.org/wiki/അന്തഃപ്രജ്ഞ" എന്ന താളിൽനിന്ന് ശേഖരിച്ചത്