"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==പാരമ്പര്യം==
[[ചിത്രം:Raffael 017.jpg|thumb|200px|left|യൗസേപ്പ് മറിയത്തോടും ഉണ്ണിയേശുവിനോടുമൊപ്പം: [[റാഫേൽ|റാഫേലിന്റെ]] ചിത്രം]]
രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ ആദിസുവിശേഷം"(Protoevengelium of James) എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. [[മറിയം|മേരിയെ]] [[വിവാഹം]] കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ വിശുദ്ധതാപസനും [[യേശു|യേശുവിന്റെ]] സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ [[മറിയം|മറിയത്തിന്റേയോ]] സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.<ref name = "oxford"/>
 
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്