"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
'''വിശുദ്ധ യൗസേപ്പ്''' (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം [[യേശു|യേശുവിന്റെ]] വളർത്തു പിതാവും [[മറിയം|കന്യാമറിയത്തിന്റെ]] ഭർത്താവും ആണ്. പുതിയനിയമത്തിലെ ഏറ്റവും ആദ്യത്തെ ലിഖിതങ്ങളായ കരുതപ്പെടുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളോ [[സുവിശേഷങ്ങൾ|കാനോനികസുവിശേഷങ്ങളിൽ]] ആദ്യത്തേതായ [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷമോ]] യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല<ref name=Spong>Spong, John Shelby. Jesus for the non-religious. HarperCollins. 2007. ISBN 0-06-076207-1</ref>. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലാണ് [[ദാവീദ്|ദാവീദിന്റെ]] വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്.
==സുവിശേഷങ്ങളിൽ==
[[ചിത്രം: Robert Campin - The Nativity (detail) - WGA14427.jpg|thumb|175px150px|left|റോബർട്ട് കാമ്പിന്റെ തിരുപ്പിറവിയുടെ ചിത്രത്തിൽ യൗസേപ്പ്]]
യേശുവിനെ കന്യാപുത്രനായി ചിത്രീകരിക്കുന്നെങ്കിലും, സുവിശേഷങ്ങളിലെ വംശാവലികളിൽ അദ്ദേഹത്തിന്റെ പൂർവികതയുടെ വഴി പുരോഗമിക്കുന്നത് യൗസേപ്പിലൂടെയാണ്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.{{Bibleref2c|Mt.|1:16}} എന്നാൽ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ എഴുതിയ സുവിശേഷം]] പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്.
 
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്