"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
 
'''വിശുദ്ധ യൗസേപ്പ്''' (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം [[യേശു|യേശുവിന്റെ]] വളർത്തു പിതാവും [[മറിയം|കന്യാമറിയത്തിന്റെ]] ഭർത്താവും ആണ്. പുതിയനിയമത്തിലെ ഏറ്റവും ആദ്യത്തെ ലിഖിതങ്ങളായ കരുതപ്പെടുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളോ [[സുവിശേഷങ്ങൾ|കാനോനികസുവിശേഷങ്ങളിൽ]] ആദ്യത്തേതായ [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷമോ]] യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല<ref name=Spong>Spong, John Shelby. Jesus for the non-religious. HarperCollins. 2007. ISBN 0-06-076207-1</ref>. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലാണ് [[ദാവീദ്|ദാവീദിന്റെ]] വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്. യേശുവിനെ കന്യാപുത്രനായി ചിത്രീകരിക്കുമ്പോഴും ഈ സുവിശേഷങ്ങളിലെ വംശാവലികളിൽ അദ്ദേഹത്തിന്റെ പൂർവികതയുടെ പാതവഴി യൗസേപ്പിലൂടെയാണ്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.{{Bibleref2c|Mt.|1:16}} എന്നാൽ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ എഴുതിയ സുവിശേഷം]] പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്.
==സുവിശേഷങ്ങളിൽ==
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] [[യേശു|യേശുകഥയുടെ]] ഭാഗമായ ശൈശവാഖ്യാനം (infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. [[മറിയം|മറിയത്തിന്റേയും]] യേശുവിന്റേയും സംരക്ഷകന്റെ ചുമതല സ്വർഗ്ഗീയവെളിപാടുകളുടെ സഹായത്തോടെ നിർവഹിക്കുന്നവനായി യൗസേപ്പ് അതിൽ കാണപ്പെടുന്നു. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, അദ്ദേഹം രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref> സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമായായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] (1:19) കാണാം.<ref name ="dictionary">Joseph, Brockhampton Reference Dictionary of Saints (പുറം 121)</ref>
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്