"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
'''വിശുദ്ധ യൗസേപ്പ്''' (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം [[യേശു|യേശുവിന്റെ]] വളർത്തു പിതാവും [[മറിയം|കന്യാമറിയത്തിന്റെ]] ഭർത്താവും ആണ്. [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളോ ആദ്യ സുവിശേഷമായ [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷമോ]] യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല<ref name=Spong>Spong, John Shelby. Jesus for the non-religious. HarperCollins. 2007. ISBN 0-06-076207-1</ref>. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലാണ് [[ദാവീദ്|ദാവീദിന്റെ]] വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.{{Bibleref2c|Mt.|1:16}} എന്നാൽ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ എഴുതിയ സുവിശേഷം]] പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്.
==സുവിശേഷങ്ങളിൽ==
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] [[യേശു|യേശുവിന്റെ]] ശൈശവാഖ്യാനം (infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. മറിയത്തിന്റേയും യേശുവിന്റേയും സംരക്ഷകന്റെ ചുമതല ദൈവികവെളിപാടുകളുടെ സഹായത്തോടെ നിർവഹിക്കുന്നവനായി യൗസേപ്പ് അതിൽ കാണപ്പെടുന്നു. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, യൗസേപ്പ്അദ്ദേഹം രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അദ്ദേഹം അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref> സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമായായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] (1:19) കാണാം.<ref name ="dictionary">Joseph, Brockhampton Reference Dictionary of Saints (പുറം 121)</ref>
 
==പാരമ്പര്യം==
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്