"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ ആദിസുവിശേഷം"(Protoevengelion of James) എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. [[മറിയം|മേരിയെ]] [[വിവാഹം]] കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ വിശുദ്ധതാപസനും [[യേശു|യേശുവിന്റെ]] സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ [[മറിയം|മറിയത്തിന്റേയോ]] സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.<ref name = "oxford"/>
==വണക്കം==
പിൽക്കാലസഭയിൽ യൗസേപ്പിന്റെ വണക്കം ക്രമാനുഗതമായി ശക്തിപ്രാപിച്ചു. [[ആവിലായിലെ ത്രേസ്യ|ആവിലായിലെ ത്രേസ്യയെപ്പോലുള്ള]] വിശുദ്ധർ അദ്ദേഹത്തെ ഏറെ ശക്തിമാനായ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതി. 1871-ൽ [[ഒൻപതാം പീയൂസ് മാർപ്പാപ്പ]] അദ്ദേഹത്തെയൗസേപ്പിനെ സാർവത്രികസഭയുടെ തന്നെ മദ്ധ്യസ്ഥനായി പ്രഘോഷിച്ചു. തൊഴിലാളികളുടെ മദ്ധ്യസ്ഥനായും അദ്ദേഹം വണങ്ങപ്പെടുന്നു. ആശാരിപ്പണിയുടെ ഉപകരണങ്ങളും, പുഷ്പിക്കുന്ന ദണ്ഡും മറ്റും ചേർത്താണ് യൗസേപ്പിനെ ചിത്രീകരികാറ്. അദ്ദേഹത്തിന്റെയൗസേപ്പിന്റെ തിരുനാളുകൾ മരണദിനമായി കരുതപ്പെടുന്ന മാർച്ച് 19-നും തൊഴിലാളികളുടെ മദ്ധ്യസ്ഥനെന്ന നിലയിൽ മേയ് 1-നും ആഘോഷിക്കപ്പെടുന്നു.<ref name ="dictionary"/>
 
==അവലംബം ==
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്