"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
==സുവിശേഷങ്ങളിൽ==
[[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] [[യേശു|യേശുവിന്റെ]] ശൈശവാഖ്യാനം(infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, യൗസേപ്പ് രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അദ്ദേഹം അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref> സുവിശേഷങ്ങളിലുള്ള വിരളമായ പരാമർശങ്ങളിൽ തെളിയുന്ന യൗസേപ്പിന്റെ ചിത്രം ദയാലുവും, ഉദാരമനസ്കനും വിനീതനും, അതിനെല്ലാമുപരി കിടയറ്റ നീതിബോധം പുലർത്തിയവനുമായ ഒരു മനുഷ്യന്റേതാണ്. "അവളുടെ (മറിയത്തിന്റെ) ഭർത്താവായ യൗസേപ്പ് നീതിമായായിരുന്നു" എന്ന അസന്ദിഗ്‌ദ്ധസാക്ഷ്യം [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] (1:19) കാണാം.<ref name ="dictionary">Joseph, Brockhampton Reference Dictionary of Saints (പുറം 121)</ref>
'''കട്ടികൂട്ടിയ എഴുത്ത്'''
 
==പാരമ്പര്യം==
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്