"വിശുദ്ധ യൗസേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
'''വിശുദ്ധ യൗസേപ്പ്''' (Hebrew יוֹסֵף, "Yosef"; Greek: Ἰωσήφ) ക്രിസ്തീയ വിശ്വാസ പ്രകാരം [[യേശു|യേശുവിന്റെ]] വളർത്തു പിതാവും [[മറിയം|കന്യാമറിയത്തിന്റെ]] ഭർത്താവും ആണ്.
 
[[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളോ ആദ്യ സുവിശേഷമായ [[മർക്കോസ്‌ എഴുതിയ സുവിശേഷം|മാർക്കോസിന്റെ സുവിശേഷമോ]] യേശുവിന്റെ പിതാവിനേക്കുറിച്ച് പ്രതിപാദിക്കുന്നില്ല<ref name=Spong>Spong, John Shelby. Jesus for the non-religious. HarperCollins. 2007. ISBN 0-06-076207-1</ref>. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളിലാണ് [[ദാവീദ്|ദാവീദിന്റെ]] വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്. [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിൽ]] യൗസേപ്പിന്റെ പിതാവിന്റെ പേരു യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.{{Bibleref2c|Mt.|1:16}} എന്നാൽ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ എഴുതിയ സുവിശേഷം]] പിന്തുടർന്നാൽ യൗസേപ്പ് ഹേലിയുടെ പുത്രനാണ്. മത്തായിയുടെ സുവിശേഷത്തിലെ [[യേശു|യേശുവിന്റെ]] ശൈശവാഖ്യാനം(infancy narrative) വലിയൊരളവുവരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. സുവിശേഷങ്ങളിലെ പരസ്യജീവിതകഥയിൽ, യൗസേപ്പ് രംഗത്തു നിന്നു നിഷ്ക്രമിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും യേശുവിന്റെ പിതാവെന്ന നിലയിലും ഒരു ആശാരിയെന്ന നിലയിലും അനുസ്മരിക്കപ്പെട്ടിരുന്നതായി അവിടേയും സൂചനകളുണ്ട്. (ലൂക്കാ 4:22, യോഹന്നാൻ 1.45, മത്തായി 13:55).<ref name = "oxford">യൗസേപ്പ് (മേരിയുടെ ഭർത്താവ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 382)</ref>
 
രണ്ടാം നൂറ്റാണ്ടിലെ "യാക്കോബിന്റെ ആദിസുവിശേഷം"(Protoevengelion of James) എന്ന അകാനോനിക രചന യൗസേപ്പിനെക്കുറിച്ച് ഐതിഹ്യസ്വഭാവമുള്ള പല വിവരങ്ങളും നൽകുന്നു. [[മറിയം|മേരിയെ]] [[വിവാഹം]] കഴിക്കുമ്പോൾ അദ്ദേഹം ഒരു വൃദ്ധവിഭാര്യനായിരുന്നു എന്ന ഇടക്കാലപാരമ്പര്യത്തിന്റെ സ്രോതസ്സ് ആ രചനയാണ്. അതനുസരിച്ച്, സുവിശേഷങ്ങളിൽ പരാമർശിക്കപ്പെടുന്ന "യേശുവിന്റെ സഹോദരീ-സഹോദരന്മാർ", യൗസേപ്പിന്റെ മുൻവിവാഹത്തിലെ മക്കളാണ്. എന്നാൽ പിൽക്കാലപാരമ്പര്യത്തിന് ഈ വിശദീകരണം അസ്വീകാര്യമായതോടെ യൗസേപ്പ് ബ്രഹ്മചര്യനിഷ്ഠനായ വിശുദ്ധതാപസനും [[യേശു|യേശുവിന്റെ]] സഹോദരീ സഹോദരന്മാർ യൗസേപ്പിന്റേയോ [[മറിയം|മറിയത്തിന്റേയോ]] സഹോദരങ്ങളുടെ സന്താനങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.<ref name = "oxford"/>
"https://ml.wikipedia.org/wiki/വിശുദ്ധ_യൗസേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്