"അഡോബി അക്രോബാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
അക്രോബാറ്റിൻറെ ഒപ്പം ഇൻസ്റ്റാൾ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്‌. .ps, .prn മുതലായ എക്സ്റ്റൻഷൻ ഉള്ള ഫയലുകളെ പി.ഡി.എഫ് ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌.
== പ്ലഗ്ഗിനുകൾ ==
ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിനു ചെയ്യാൻ പറ്റാത്ത പണികൾ അതിനെക്കൊണ്ട് ചെയ്യിക്കാൻ മറ്റു [[സോഫ്റ്റ്‌വെയർ]] കമ്പനികൾ തയ്യാറാക്കുന്ന എന്നാൽ പ്രധാന ആപ്ലിക്കേഷന്റെ ഭാഗമായി പ്രവർത്തിക്കൻ സാധിക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണ്‌ പ്ലഗ്ഗിൻ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.
 
അഡോബി അക്രോബാറ്റ്ന്‌ ചെയ്യാൻ സാധിക്കാത്ത ചില പണികൾ ചെയ്യാൻ വേണ്ടി Third Party സോഫ്റ്റ്‌വെയർ കമ്പനികൾ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണിത്‌. ഇവ ഉപയോഗിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ ആദ്യം അഡോബി അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഉദാഹരണങ്ങൾ വഴി അക്രോബാറ്റ് പ്ലഗ്ഗിന്റെ ഉപയോഗങ്ങൾ എളുപ്പത്തിൽ വിശദീകരിക്കാം.
 
** നൂറു കണക്കിന്‌ പി.ഡി.എഫ് ഫയലുകൾ കൂട്ടിചേർത്ത്‌ നിങ്ങൾക്ക്‌ ഒറ്റ പി.ഡി.എഫ് ഫയൽ ഉണ്ടാക്കണം. ഇതു അഡോബി അക്രോബാറ്റ് ഉപയോഗിച്ച്‌ ചെയ്താൽ വളരെ സമയം എടുക്കും. അതിനു പകരം ആർട്ട്സ് സ്‌പ്ലിറ്റ് ആൻഡ് മെർജ് എന്ന ഒരു പ്ലഗ്ഗിൻ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്താൽ ഈ ഫയലുകൾ എല്ലാം തരം തിരിച്ച്‌ മിനുട്ടുകൾക്കുള്ളിൽ ഒറ്റ പി.ഡി.എഫ് ഫയൽ ഉണ്ടാക്കാൻ സാധിക്കുന്നു.
 
** അത്‌ പോലെ പി.ഡി.എഫ് ഫയലിൽ ഉള്ള ചില വസ്തുക്കൾ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കണം, ഒരു പുതിയ ശൂന്യമായ പി.ഡി.എഫ് താൾ ഉണ്ടാക്കണം, എല്ലാ പേജിനേയും ബാധിക്കുന്ന ചില മാറ്റങ്ങൾ വരുത്തണം , പി.ഡി.എഫ്ൽ ഉള്ള ചിത്രങ്ങളുടെ നിലവാരം പരിശോധിക്കണം, പി.ഡി.എഫ് ഫയലുകളുടെ മൊത്തം നിലവാരം പരിശോധിക്കുന്ന പ്രീഫ്ലൈറ്റിംഗ് എന്ന പരിപാടി ചെയ്യണം . നമ്മളെ അതിനു സഹായിക്കുന്ന ഒരു അക്രോബാറ്റ് പ്ലഗ്ഗിൻ ആണ്‌ [[എൻഫോക്കസ് പിറ്റ് സ്റ്റോപ്പ് പ്രൊഫഷണൽ]].
 
ഇങ്ങനെ പല തരത്തിൽ അക്രോബാറ്റ്-ന്‌ പി.ഡി.എഫ് ഫയലിൽ ചെയ്യാൻ പറ്റാത്ത പണികൾ അതിനേയും കൊണ്ട്‌ ചെയ്യിക്കുന്ന നിരവധി പ്ലഗ്ഗിനുകൾ വിപണിയിൽ ലഭ്യമാണ്‌. ഒരു പ്രശ്നം ഉള്ളത്‌ ഈ പ്ലഗ്ഗിനുകൾ മിക്കവാറും എണ്ണത്തിന്റേയും വില അഡോബി അക്രോബാറ്റ് പ്രൊഫഷണൽ-നേക്കാളും അധികമാണ്‌ എന്നുള്ളതാണ്‌. അത്‌ കൊണ്ട്‌ ഇത്തരം പ്ലഗ്ഗിനുകൾ കൂടുതലും ഉപയോഗിക്കുന്നത്‌ വലിയ പ്രിന്റിംഗ്‌ ശാലകളും, Typesetting/prepress വ്യവസായവും ആണ്‌.
"https://ml.wikipedia.org/wiki/അഡോബി_അക്രോബാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്