"അഡോബി അക്രോബാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
പി.ഡി.എഫുമായി ബന്ധപ്പെട്ട എല്ലാ ജോലിക്കും ഉപയോഗിക്കുന്ന അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ ഒരു പ്രത്യേക തരത്തിലുള്ള authoring application ആണ്‌. സാധാരണ ഉപയോഗിക്കുന്ന രചനാ സോഫ്റ്റ്വേയറുകളായ മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് വേർഡ്, അഡോബ് പേജ്‌മേക്കർ, ഫ്രെയിംമേക്കർ, ഇൻഡിസൈൻ , കോറൽ ഡ്രോ, ക്വാർക്ക് എക്സ്പ്രെസ്സ്, അഡ്‌‌വെന്റ് 3B2, ലാറ്റെക്സ്, ഓട്ടോകാഡ് എന്നിവയിൽ നിന്ന്‌ വേറിട്ടു നിൽക്കുന്ന ചില പ്രത്യേകതകൾ അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ-നുണ്ട്‌. മുകളിൽ പറഞ്ഞ എല്ലാ authoring application-നിലും ഒന്നുമില്ലായ്മയിൽ നിന്ന്‌ ആരംഭിച്ച്‌ പടി പടി ആയി ഒരു പ്രമാണം ഉണ്ടാക്കുക ആണല്ലോ നമ്മൾ ചെയ്യുന്നത്‌. എന്നാൽ പി.ഡി.എഫിന്റെ രീതി വ്യത്യസ്തമാണ്‌. മറ്റ്‌ authoring application-ൽ പണി പൂർത്തിയായതിനു ശേഷം മാത്രം പി.ഡി.എഫ് ആക്കി മാറ്റുക എന്നതാണ്‌ പി.ഡി.എഫിന്റെ പ്രവർത്തന രീതി.(മൈക്രോസൊഫ്റ്റ് വേർഡിൽ ഒക്കെ ചെയ്യുന്നത്‌ പോലെ ഒരു പുതിയ പേജ്‌ തുറന്ന്‌ ടൈപ്പ്‌ ചെയ്ത്‌ അല്ല പി.ഡി.എഫ് ഫയൽ ഉണ്ടാക്കുന്നത്‌. ഇതിന്റെ കാരണം പി.ഡി.എഫ്, ലിഖിതപ്രമാണ കൈമാറ്റത്തിനുള്ള ഒരു രചനാ സോഫ്റ്റ്‌വെയർ ആയതുകൊണ്ടാണ്).
 
പി.ഡി.എഫ് ഫയലിൽ ചില അവസാന നിമിഷ മിനുക്ക്‌ പണികളും Authoring Application-കളിൽ ചെയ്യാൻ പറ്റാത്ത ചില പരിപാടികളും മാത്രമേ സാധാരണ ഗതിയിൽ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ എപ്പോഴും source ഫയലിലേക്ക് തിരിച്ച്‌ പോയി മാറ്റം വരുത്തിയ ശേഷം പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ്‌ നല്ലത്‌. ഇനി source file കിട്ടാനില്ലെങ്കിൽ അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ ചില മാറ്റങ്ങൾ വരുത്താനാവും. പക്ഷെ അതിനു നിങ്ങൾക്ക്‌ അക്രോബാറ്റ് പ്രൊഫഷണൽ-ലും [[#പ്ലഗ്ഗിനുകൾ|അക്രോബാറ്റ് പ്ലഗ്ഗിനുകളിലും]] സാമാന്യം നല്ല ജ്ഞാനം ആവശ്യമാണ്‌.
 
:'''കുറിപ്പ് :''' ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിനു ചെയ്യാൻ പറ്റാത്ത പണികൾ അതിനേയും കൊണ്ട്‌ ചെയ്യിക്കാൻ മറ്റു [[സോഫ്റ്റ്‌വെയർ]] കമ്പനികൾ തയ്യാറാക്കുന്ന എന്നാൽ പ്രധാന ആപ്ലിക്കേഷന്റെ ഭാഗമായി പ്രവർത്തിക്കൻ സാധിക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണ്‌ പ്ലഗ്ഗിൻ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.
 
== അനുബന്ധ സോഫ്റ്റ്‌വെയറുകൾ ==
"https://ml.wikipedia.org/wiki/അഡോബി_അക്രോബാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്