"ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ഗവർണ്ണർ)
1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്നു<ref> {{cite web |url= http://gpp.nic.in/Liberation.html|title=Liberation of Goa |accessdate=2007-07-17 |publisher=Government Polytechnic, Panaji }}</ref><ref>{{cite web |url=http://www.bharat-rakshak.com/IAF/History/1960s/Goa01.html |title=The Liberation of Goa: an Overview |accessdate=2007-07-17 |last=Pillarisetti |first= Jagan |work=The Liberation of Goa:1961 |publisher=bharat-rakshak.com }}</ref> ടിഷ്യൂവറി ദ്വീപിലാണ്‌ പഴയ നഗരം (ഓൾഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബൺ എന്നാണ്‌ അറിയപ്പെട്ടിരുന്നത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=105|url=}}</ref>‌.
 
വെള്ള പൂശിയ പള്ളികൾ പഴയകലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓൾഡ് ഗോവയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അൽബുക്കർക്കിന്റെ കൊട്ടാരം അടക്കമുള്ള കോട്ടകളും മറ്റു കെട്ടിടങ്ങളും കാടു പിടീച്ച് നശീച്ചു. ജസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രൽ ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. [[ഫ്രാൻസിസ് സേവ്യർ]] പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്‌. പതിനാറാം നൂറ്റാണ്ടിലാണ്‌ ഫ്രാൻസിസ് സേവ്യർ ഗോവയിൽ വന്നത്. ഇവിടെ നിന്ന് അദ്ദേഹം സിലോണിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്തു. തന്റെ ജീവിതകാലത്ത് അദ്ദേഹം ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരെ കത്തോലിക്കരയി പരിവർത്തനം നടത്തി. ഇദ്ദേഹത്തിന്റെ മൃതശരീരം കേടാകാതെ സൂക്ഷിച്ചിരിക്കുന്നതിനാൽഐടക്കിടെസൂക്ഷിച്ചിരിക്കുന്നതിനാൽ ഇടക്കിടെ പുറത്തേക്കെടുത്ത് പ്രദർശിപ്പിക്കാറുണ്ട്. ഈ വേളയിൽ ചിലർ ഈ ശരീരത്തിന്റെ കാലുകൾ ചുംബിക്കാറുണ്ട്. ഒരിക്കൽ ഒരു വിശ്വാസി കാൽ കടിച്ച് മുറിച്ച് കഴിച്ചെന്നും പറയപ്പെടൂന്നു<ref name=rockliff/>. 1994-ലാണ്‌ ഇത്തരത്തിൽ അവസാനമായി ഈ ശരീരം പുറത്തേക്ക്കെടുത്ത് പ്രദർശിപ്പിച്ചത്<ref>http://www.goacentral.com/Goahistory/StFrancisXavier.htm</ref>.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1016576" എന്ന താളിൽനിന്ന് ശേഖരിച്ചത്