"മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
[[ചിത്രം:Mahindra.jpg|300px|right|മഹീന്ദ്ര സി ജെ 340]]
[[File:Mahindra Scorpio (first generation) (front), Kuala Lumpur.jpg|thumb|300px|right|ആദ്യ തലമുറയിലെ മഹീന്ദ്ര സ്‌കോർപിയോ]]
വാഹന നിർമ്മാണം ,കാർഷികോപകരണങ്ങളുടെ നിർമ്മാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന [[മഹീന്ദ്ര ഗ്രൂപ്പ്|മഹീന്ദ്ര ഗ്രൂപ്പിന്റെ]] ഒരു അനുബന്ധ സ്ഥാപനമാണ്‌ '''മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്''' ([[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബി.എസ്.ഇ]]:500520 , [[നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌|എൻ.എസ്.ഇ]]:MNM) . സ്‌പോർട്ട്സ് യൂറ്റിലിറ്റി വാഹനനിർമ്മാതാക്കാളിൽ ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ൽ [[ലുധിയാന|ലുധിയാനയിൽ]] മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ്‌ ഈ വാഹന നിർമ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടർന്ന് [[ഗുലാം മുഹമ്മദ്]] [[പാകിസ്താൻ|പാകിസ്താനിലേക്ക്]] പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടർന്നാണ്‌ 1948 ൽ ഈ സ്ഥാപനത്തിന്റെ പേര്‌ മഹീന്ദ്ര & മുഹമ്മദ് എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.
 
പ്രാരംഭഘട്ടത്തിൽ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര , ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസൻസിൽ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ്‌ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളൂം (Light Commercial Vehicles) കാർഷികാവശ്യത്തിനുള്ള ട്രാക്ടറുകളും നിർമ്മിക്കുന്ന അതിന്റെ ശാഖ തുറന്നു. സൈനിക വാഹനങ്ങളും ട്രാക്ടറുകളും നിർമ്മിക്കുന്ന സ്ഥാപനത്തിൽ നിന്ന് ആഗോള വിപണിയിലെ വമ്പൻ വാഹന നിർമ്മാതാക്കളായി ദ്രുധഗതിയിലാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ വളർച്ച. സ്‌കോർപിയോ പോലുള്ള വാഹനങ്ങൾ, മഹീന്ദ്ര & മഹീന്ദ്രയെ യൂറ്റിലിറ്റി വാഹന നിർമ്മാതാക്കളൂടെ മുൻനിരയിൽ എത്തിച്ചു.
"https://ml.wikipedia.org/wiki/മഹീന്ദ്ര_%26_മഹീന്ദ്ര_ലിമിറ്റഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്