"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== ഒരിജനും പിൽക്കാല സഭയും ==
 
എല്ലാ മൗലിക ചിന്തകരുടെ കാര്യത്തിലും സംഭവിക്കുന്നതു പോലെ ഒരിജന്റെ ചിന്തകളും നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഏറെ എതിർക്കപ്പെട്ടത് എല്ലാ ആത്മാവുകൾക്കും ഒടുവിൽ രക്ഷ സംപ്രാപ്തമാകുമെന്നുള്ള ഒരിജന്റെ വിശ്വാസമാണ്. ആത്മാവുകളുടെ നിത്യനാശം എന്ന ആശയത്തിനെതിരെയുള്ള ഒരിജന്റെ വിമർശനം യുക്തിഭദ്രമായിരുന്നുവെങ്കിലും വിശുദ്ധ [[അഗസ്റ്റിൻ]] ഒരിജന്റെ എതിർ ചേരിയിൽ നിലയുറപ്പിച്ചതോടുകൂടി ഒരിജനിസത്തിനു പിന്തുണ ഇല്ലാതായി. 'ഒരിജനിസ്റ്റ്' എന്നതു ഒരു ശകാരപദമായി മാറീ. ക്രി.പി. [[545]]-ൽ നടന്ന കോൺസ്റ്റാന്റിനോപ്പിളിലെ [[സൂനഹദോസ്]] ഒരിജന്റെ പഠനങ്ങളെ വിലക്കി. [[553]]-ൽ നടന്ന അഞ്ചാം എക്ക്യൂമെനിക്കൽ കൗൺസിൽ ആകട്ടെ അദ്ദേഹത്തെ, പേരുകേട്ട '[[ശീശ്മ]]' കളുടെ പ്രണേതാക്കളായ [[ആരിയൂസ്]], [[നെസ്തോറിയൂസ്]] എന്നിവരോടൊപ്പം പേരെടുത്തു പറഞ്ഞു ശപിച്ചു.[[കോൺസ്റ്റന്റൈൻ ഒന്നാമൻ|കോൺസ്റ്റന്റൈൻ ചക്രവർത്തി]] യുടെ സമയം മുതൽ റോമൻ ഭരണകൂടവുമായി സന്ധിയിലായ സഭാനേതൃത്വം, അത് പുതിയതായി കൈവരിച്ച അധികാരങ്ങളുടെ ഫലപ്രദമായ പ്രയോഗത്തിന് സഹായിക്കുന്ന ഒരായുധമായി നിത്യനരകത്തെ കണ്ടതാണ് ഒരിജന്റെ 'സർവരക്ഷാവാദ' ത്തെ തള്ളിപ്പറയാൻ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് എന്നു കരുതുന്നവരുണ്ട്.
 
== ജീവചരിത്ര ഗ്രന്ഥങ്ങൾ ==
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്