"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
==നുറുങ്ങുകൾ==
ബ്രൗണിങ് ഊഷ്മളപ്രകൃതിക്കും എല്ലാവരോടുമുള്ള സൗഹൃദത്തിനും പേരു കേട്ടിരുന്നു. ആൾക്കൂട്ടങ്ങളേയും ഒത്തുകൂടലുകളേയും അദ്ദേഹം ഇഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ തന്റെ സമകാലീനനായ [[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസന്റേതിനു]] നേർവിപരീതമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. മരണത്തിന് ഏതാനും മാസങ്ങൾ മാത്രം മുൻപ് 1889 ഏപ്രിൽ 7-ന്, സുഹൃത്തും കലാകാരനുമായ റുഡോൾഫ് ലേമാന്റെ വസതിയിൽ നടന്ന ഒരു അത്താഴവിരുന്നിൽ, സ്വരലേഖനയന്ത്രത്തിന്റെ ഉപജ്ഞാതാവായ [[തോമസ് ആൽ‌വ എഡിസൺ|എഡിസന്റെ]] [[ബ്രിട്ടൺ|ബ്രിട്ടണിലെ]] പ്രതിനിധി ജോർജ്ജ് ഗൂറാഡ്, ബ്രൗണിങ്ങിന്റെ സ്വരം മെഴുകിലുള്ള ഒരു സിലിണ്ടറിൽ ആലേഖനം ചെയ്തു. ഇപ്പോഴും നിലവിലുള്ള ആ റെക്കോർഡിൽ ബ്രൗണിങ്, "ഹൗ ദേ ബ്രോട്ട് ദ ഗുഡ് ന്യൂസ് ഫ്രം ഗെന്റ് ഐക്സ്" (How They Brought the Good News from Ghent to Aix) എന്ന തന്റെ കവിതയുടെ ഒരു ഭാഗം ചൊല്ലുന്നു. കവിത മുഴുവൻ ഓർത്തെടുക്കാൻ കഴിയാത്തതിൽ കവി ക്ഷമാപണം നടത്തുന്നതു പോലും റെക്കോർഡിൽ കേൾക്കാം<ref>[http://www.poetryarchive.org/poetryarchive/singlePoet.do?poetId=1545 Poetry Archive], retrieved May 2, 2009</ref>{{സൂചിക|൬}} 1890-ൽ ബ്രൗണിങ്ങിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ആരാധകരുടെ ഒത്തുചേരലിൽ ഈ സ്വരലേഖനം കേൾപ്പിച്ചതാണ് മൃതലോകത്തു നിന്ന് ആരുടെയെങ്കിലും ശബ്ദം കേൾക്കുന്ന ആദ്യസംഭവമെന്ന് പറയപ്പെടുന്നു.<ref>Kreilkamp, Ivan, "Voice and the Victorian storyteller." Cambridge University Press, 2005, page 190. ISBN 0-521-85193-9, 9780521851930. Retrieved May 2, 2009</ref><ref>[http://books.google.com/books?id=gmxYAAAAMAAJ&pg=PA8&dq=edison+recording+%22robert+browning%22&lr=&as_brr=0&as_pt=ALLTYPES "The Author," Volume 3, January-December 1891. Boston: The Writer Publishing Company]. "Personal gossip about the writers-Browning." Page 8. Retrieved May 2, 2009.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1014727" എന്ന താളിൽനിന്ന് ശേഖരിച്ചത്