"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==വിലയിരുത്തൽ==
വിക്ടോറിയൻ യുഗത്തിലെ കവികളിൽ [[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസണുടെനിസനു]] സമശീർഷനായി ബ്രൗണിങ് അംഗീകരിക്കപ്പെട്ടത് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ്. എന്നാൽ വരും യുഗങ്ങൾ അദ്ദേഹത്തെ [[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസനേക്കാൾ]] മികച്ച കവിയെന്നോ, [[വില്യം ഷേക്സ്പിയർ|ഷെയ്ക്സ്പിയറിനു]] ശേഷം [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയ്ക്കു]] ലഭിച്ച ഏറ്റവും മികച്ച കവിയെന്നോ വിലയിരുത്താൻ മതി.
 
ബ്രൗണിങ് കവിതയുടെ വായനയിലെ ഏറ്റവും വലിയ പ്രശ്നം ശൈലിയുടെ ദുർഗ്രഹതയാണ്. ഈ ദുർഗ്രഹതയ്ക്കു പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കവിയുടെ ചിന്താധാരയുടെ സങ്കീർണ്ണതയോടു നീതിപുലർത്താൻ ഭാഷയ്ക്കുള്ള ബുദ്ധിമുട്ടാണ് ഒരു കാരണം. പലപ്പോഴും വ്യക്തതയിൽ ശ്രദ്ധയൂന്നാതെ, ഭാഷയെ അദ്ദേഹം [[വ്യാക്ഷേപകം|വ്യാക്ഷേപകങ്ങളുടെ]] പരമ്പരയായി വെട്ടിച്ചുരുക്കി. കവിയുടെ ചിന്താപ്രക്രിയ പിടികിട്ടാത്ത വായനക്കാരൻ ഈ [[വ്യാക്ഷേപകം|വ്യാക്ഷേപകങ്ങൾക്കിടയിൽ]] അർത്ഥം കിട്ടാതെ വലയുന്നു. തന്റെ പരന്ന വായനയിൽ സ്വാംശീകരിച്ച അറിവിനെ പലപ്പോഴും അദ്ദേഹം, ത്വരിതപ്രസക്തിയില്ലാത്ത വിദൂരസൂചനകളാക്കി കവിതയിൽ തിരുകിക്കയറ്റുന്നു. ബ്രൗണിങ് ഒട്ടുവളരെ എഴുതുകയും ഒട്ടും തന്നെ തിരുത്താതിരിക്കുകയും ചെയ്തു എന്നതാണ് ദുർഗ്രഹതയുടെ മറ്റൊരു കാരണം. ഒരു ഖനിവേലക്കാരനെപ്പോലെ മനുഷ്യഹൃദയത്തിന്റെ അഗാധതകൾ പരതിയ കവി [[ഖനിജം|ഖനിജങ്ങൾക്കൊപ്പം]] [[മണ്ണ്|മണ്ണും]] വായനക്കാർക്ക് എത്തിച്ചുകൊടുത്തു.<ref name = "Long"/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1014720" എന്ന താളിൽനിന്ന് ശേഖരിച്ചത്