"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
==നുറുങ്ങുകൾ==
ബ്രൗണിങ് ഊഷ്മളപ്രകൃതിക്കും എല്ലാവരോടുമുള്ള സൗഹൃദത്തിനും പേരു കേട്ടിരുന്നു. ആൾക്കൂട്ടങ്ങളേയും ഒത്തുകൂടലുകളേയും അദ്ദേഹം ഇഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ തന്റെ സമകാലീനനായ [[ആൽഫ്രഡ് ലോഡ് ടെനിസൻ|ടെനിസന്റേതിനു]] നേർവിപരീതമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. 1889 ഏപ്രിൽ 7-ന് സുഹൃത്തും കലാകാരനുമായ റുഡോൾഫ് ലേമാന്റെ വസതിയിൽ നടന്ന ഒരു അത്താഴവിരുന്നിൽ, സ്വരലേഖനയന്ത്രത്തിന്റെ ഉപജ്ഞാതാവായ [[എഡിസൻതോമസ് ആൽ‌വ എഡിസൺ|എഡിസന്റെ]] ബ്രിട്ടണിലെ പ്രതിനിധി ജോർജ്ജ് ഗൂറാഡ് ബ്രൗണിങ്ങിന്റെ സ്വരം മെഴുകിലുള്ള ഒരു സിലിണ്ടറിൽ ആലേഖനം ചെയ്തു. ഇപ്പോഴും നിലവിലുള്ള ആ റെക്കോർഡിൽ ബ്രൗണിങ്, "ഹൗ ദേ ബ്രോട്ട് ദ ഗുഡ് ന്യൂസ് ഫ്രം ഗെന്റ് ഐക്സ്" എന്ന തന്റെ കവിതയുടെ ഒരു ഭാഗം ചൊല്ലുന്നു. കവിത മുഴുവൻ ഓർത്തെടുക്കാൻ കഴിയാത്തതിൽ കവി ക്ഷമാപണം നടത്തുന്നതു പോലും റെക്കോർഡിൽ കേൾക്കാം<ref>[http://www.poetryarchive.org/poetryarchive/singlePoet.do?poetId=1545 Poetry Archive], retrieved May 2, 2009</ref> 1890-ൽ ബ്രൗണിങ്ങിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ആരാധകരുടെ ഒത്തുചേരലിൽ ഈ സ്വരലേഖനം കേൾപ്പിച്ചതാണ് മൃതലോകത്തു നിന്ന് ആരുടെയെങ്കിലും ശബ്ദം കേൾക്കുന്ന ആദ്യസംഭവമെന്ന് പറയപ്പെടുന്നു.<ref>Kreilkamp, Ivan, "Voice and the Victorian storyteller." Cambridge University Press, 2005, page 190. ISBN 0-521-85193-9, 9780521851930. Retrieved May 2, 2009</ref><ref>[http://books.google.com/books?id=gmxYAAAAMAAJ&pg=PA8&dq=edison+recording+%22robert+browning%22&lr=&as_brr=0&as_pt=ALLTYPES "The Author," Volume 3, January-December 1891. Boston: The Writer Publishing Company]. "Personal gossip about the writers-Browning." Page 8. Retrieved May 2, 2009.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്