"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
 
ഇപ്പറഞ്ഞ കുറവുകളെയെല്ലാം അതിലംഘിക്കുന്നതാണ് ബ്രൗണിങ് കവിതയിൽ ഒളിഞ്ഞിരിക്കുന്ന നിധികൾ. ദീർഘകാലം നേരിടേണ്ടി വന്ന അവഗണയും പരിഹാസവും അവഗണിച്ച് ഉത്സാഹപൂർവം പരിശ്രമം തുടർന്ന അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് അംഗീകരിക്കാൻ ആസ്വാദകലോകം വിവശമായതു തന്നെ ഇതിനു തെളിവാണ്. മനുഷ്യരാശിയുടെ പ്രബോധകന്റെ ചുമതല ബോധപൂർവം ഏറ്റെടുത്ത് ഇത്ര ഗാംഭീര്യത്തോടെ നിർവഹിച്ച മറ്റൊരു കവി [[ഇംഗ്ലീഷ്]] ഭാഷയിലില്ല. മറ്റു പലരേയും പോലെ ബ്രൗണിങ് വിനോദിപ്പിക്കുന്ന കവിയല്ലെന്നു വില്യം ലോങ് ചൂണ്ടിക്കാട്ടുന്നു. അത്താഴത്തിനു ശേഷം ചാരുകസാലയിൽ കിടന്നു വായിക്കാവുന്ന തരം കവിതയല്ല അദ്ദേഹം രചിച്ചത്. എഴുന്നേറ്റിരുന്ന്, ബുദ്ധിയെ സൂഷ്മതയിൽ നിർത്തി ബോധപൂർവം വായിക്കേണ്ട കവിതയാണത്. ഇക്കാര്യങ്ങൾ മനസ്സിലാക്കി വായിക്കുന്നവർക്ക് [[ഇംഗ്ലീഷ്]] ഭാഷയിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്ന കവിയായി അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും. തന്റെ ജീവിതപ്രേമവും, വിശ്വാസദൃഢതയും, അജയ്യമായ ശുഭാപ്തിവിശ്വാസവും പകർന്നു നൽകി വായനക്കാരെ രൂപാന്തരീകരിക്കുന്ന അദ്ദേഹം അവരെ പുതിയ മനുഷ്യരാക്കുന്നു.<ref name = "Long"/>
 
==നുറുങ്ങുകൾ==
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്