"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
====സ്ത്രീപുരുഷന്മാർ====
1855-ൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച സ്ത്രീപുരുഷന്മാർ (Men and Women) എന്ന സമാഹാരത്തിൽ 51 കവിതകളാണുണ്ടായിരുന്നത്. "നഷ്ടശിഷ്ടങ്ങൾക്കിടയിലെ [[പ്രണയം]]" (Love Among Ruins), വൈയ്യാകരണന്റെ ശവസംസ്കാരം (A Grammarian's Funeral) എന്നിവ ഈ സമാഹാരത്തിന്റെ ഭാഗമാണ്. ഇതിൽ തന്നെ ഉൾപ്പെട്ട "ഫ്രാ ലിപ്പോ ലിപ്പി", "അന്ദ്രേ ദെൽ സാർത്തോ" എന്നീ കവിതകൾ നവോദ്ധാനകാലത്തെ രണ്ടു ചിത്രകാരന്മാരുടെ ആത്മസംഘർഷങ്ങളുടെ ജാലകക്കാഴ്ചകളാണ്. "ആന്ദ്രേ ദെൽ സാർത്തോ", കലയുടെ ലോകത്ത് സാങ്കേതികമികവിൽ ഒന്നാംകിടക്കാരനായിരുന്നിട്ടും, [[മൈക്കലാഞ്ജലോ|മൈക്കലാഞ്ജലേയോയോ]] [[ലിയോനാർഡോ ഡാവിഞ്ചി|ഡാവിഞ്ചിയേയോ]] പോലെ ഉന്നതമായ പ്രചോദനത്തിന്റെ അനുഗ്രഹം ലഭിക്കാതെപോയ കലാകാരന്റെ ചിത്രമാണ്. ആത്മാവില്ലാത്ത ഒരു ഒരു സുന്ദരിയാണ് അദ്ദേഹത്തിന്റെ പത്നി. "ഒന്നിച്ചുള്ള അന്തിമ സവാരി" (The last ride together) എന്ന [[കവിത]] പ്രേമഭാജനത്താൽ തിരസ്കരിക്കപ്പെട്ട ഒരു കാമുകന്റെ ആത്മഗതമാണ്. പിരിയുന്നതിനു മുൻപ് ഒരുമിച്ച് ഒരന്തിമസവാരിക്കുള്ള തന്റെ ക്ഷണത്തിനു കാമുകി സമ്മതം മൂളിയത് അയാളെ ആഹ്ലാദിപ്പിച്ചു. മറ്റെല്ലാം മറന്ന് അയാൾ ആ സവാരിസവാരിയിൽ ആസ്വദിച്ചുമുഴുകി. ഭാവിയെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. "ഈ രാത്രിയിൽ ലോകം അവസാനിക്കില്ലെന്ന് ആരറിഞ്ഞു" എന്നാണ് അയാൾ ആശ്വസിച്ചത്.{{സൂചിക|൪}}
 
സങ്കീർണ്ണമായ സ്വഭാവവിശകലനങ്ങൾ അടങ്ങുന്ന ഈ കൃതികൾ ആദ്യമൊന്നും ഏറെ സ്വാഗതം ചെയ്യപ്പെട്ടില്ലെങ്കിലും കാലക്രമേണ ഇവയിൽ പലതും മികച്ച കവിതകളായി അംഗീകരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1014422" എന്ന താളിൽനിന്ന് ശേഖരിച്ചത്