"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
1855-ൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച സ്ത്രീപുരുഷന്മാർ (Men and Women) എന്ന സമാഹാരത്തിൽ 51 കവിതകളാണുണ്ടായിരുന്നത്. "നഷ്ടശിഷ്ടങ്ങൾക്കിടയിലെ പ്രണയം" (Love Among Ruins), വൈയ്യാകരണന്റെ ശവസംസ്കാരം (A Grammarian's Funeral) എന്നിവ ഈ സമാഹാരത്തിന്റെ ഭാഗമാണ്. ഇതിൽ തന്നെ ഉൾപ്പെട്ട "ഫ്രാ ലിപ്പോ ലിപ്പി", "അന്ദ്രേ ദെൽ സാർത്തോ" എന്നീ കവിതകൾ നവോദ്ധാനകാലത്തെ രണ്ടു ചിത്രകാരന്മാരുടെ ആത്മസംഘർഷങ്ങളുടെ ജാലകക്കാഴ്ചകളാണ്. "ആന്ദ്രേ ദെൽ സാർത്തോ", കലയുടെ ലോകത്ത് സാങ്കേതികമികവിൽ ഒന്നാംകിടക്കാരനായിരുന്നിട്ടും, [[മൈക്കലാഞ്ജലോ|മൈക്കലാഞ്ജലേയോയോ]] [[ലിയോനാർഡോ ഡാവിഞ്ചി|ഡാവിഞ്ചിയേയോ]] പോലെ ഉന്നതമായ പ്രചോദനത്തിന്റെ അനുഗ്രഹം ലഭിക്കാതെപോയ കലാകാരന്റെ ചിത്രമാണ്. ആത്മാവില്ലാത്ത ഒരു ഒരു സുന്ദരിയാണ് അദ്ദേഹത്തിന്റെ പത്നി. "ഒന്നിച്ചുള്ള അന്തിമ സവാരി" (The last ride together) എന്ന കവിത പ്രേമഭാജനത്താൽ തിരസ്കരിക്കപ്പെട്ട ഒരു കാമുകന്റെ ആത്മഗതമാണ്. പിരിയുന്നതിനു മുൻപ് ഒരുമിച്ച് ഒരന്തിമസവാരിക്കുള്ള തന്റെ ക്ഷണത്തിനു കാമുകി സമ്മതം മൂളിയത് അയാളെ ആഹ്ലാദിപ്പിച്ചു. മറ്റെല്ലാം മറന്ന് അയാൾ ആ സവാരി ആസ്വദിച്ചു. ഭാവിയെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. "ഈ രാത്രിയിൽ ലോകം അവസാനിക്കില്ലെന്ന് ആരറിഞ്ഞു" എന്നാണ് അയാൾ ആശ്വസിച്ചത്.{{സൂചിക|൪}}
 
സങ്കീർണ്ണമായ സ്വഭാവവിശകലനങ്ങൾ അടങ്ങുന്ന ഈ കൃതികളിൽ പലതും ആദ്യമൊന്നും ഏറെ സ്വാഗതം ചെയ്യപ്പെട്ടില്ലെങ്കിലും കാലക്രമേണ ഇവയിൽ പലതും മികച്ച കവിതകാളായികവിതകളായി അംഗീകരിക്കപ്പെട്ടു.
 
====മോതിരവും പുസ്തകവും====
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്