"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
===ഇറ്റലി===
[[വിവാഹം|വിവാഹത്തിനു]] ശേഷം ഇലിസബത്തിന്റെ മരണം വരെയുള്ള കാലം ബ്രൗണിങ് [[ഇറ്റലി|ഇറ്റലിയിലാണു]] ജീവിച്ചത്. ആദ്യം പിസായിലും തുടർന്ന് ഫ്ലോറൻസിലെ കാസാ ഗ്യൂയിഡിയിലുമാണ് അദ്ദേഹംഗ്യൂയിഡിയിലുമായിരുന്നു ജീവിച്ചത്താമസം. (ഫ്ലോറൻസിലെ അവരുടെ വാസസ്ഥാനം ഇപ്പോൾ ആ ദമ്പതികളുടെ സ്മാരകമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.)<ref Name="Karlin10"/> 1849-ൽ അവരുടെ ഏകസന്താനമായ തോമസ് വിയേദമാൻ ബാരറ്റ് ബ്രൗണിങ് പിറന്നു.<ref Name="Karlin10"/> ഈ വർഷങ്ങളിൽ [[ഇറ്റലി|ഇറ്റലിയുടെ]] ആകർഷണത്തിൽ വന്ന ബ്രൗണിങ് ഇറ്റാലിയൻ കലയുടെ പഠനത്തിൽ മുഴുകി. ആ ദേശം തനിക്കു സർവകലാശാല ആയിരുന്നെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. [[വെനീസ്|വെനീസിനു]] പുറത്ത് വെനേറ്റോയിലെ അസോളോ എന്ന സ്ഥലത്ത് ബ്രൗണിങ് ഒരു വീടു വാങ്ങി.<ref>"ബാരറ്റ് ബ്രൗണിങ് [[ഇറ്റലി|ഇറ്റലിയിലെ]] അസോളോയിൽ മരിച്ചു; കവികളായ റോബർട്ട്, ഇലിസബത്ത് ബാരറ്റ് ബ്രൗണിങ്-മാരുടെ മകനായിരുന്ന കലാകാരൻ", [http://query.nytimes.com/gst/abstract.html?res=9501EFD61F31E233A2575AC0A9619C946396D6CF 1912 ജൂൺ 9-ന് ന്യൂ യോർക്ക് ടൈംസ് ദിനപ്പത്രത്തിൽ വന്ന ചരമക്കുറിപ്പ്].</ref> ഇലിസബത്തിന്റെ സമ്പാദ്യത്തിന്റെ ബലം കൊണ്ട് ബ്രൗണിങ് ദമ്പതിമാർക്ക് [[ഇറ്റലി|ഇറ്റലിയിൽ]] സൗഖ്യമായിരുന്നു. അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ബ്രൗണിങ്ങിന്റെ കവിതകൾക്കു നേരേയുള്ള നിരൂപകനിന്ദ തുടർന്നു. ചാൾസ് കിങ്ങ്സ്ലിയെപ്പോലുള്ളവർ, വിദേശരാജ്യത്തിനു വേണ്ടി മാതൃഭൂമി വിട്ടുപോയതിന്റെ പേരിലും അദ്ദേഹത്തെ വിമർശിച്ചു.<ref Name="Karlin10"/>ഫ്ലോറൻസിൽ ബ്രൗണിങ്, രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട "സ്ത്രീ-പുരുഷന്മാർ" (Men and Women) എന്ന സമാഹാരത്തിലെ കവിതകൾ രചിച്ചു;<ref Name="Karlin10"/>പിന്നീട് ഈ കവിതകൾ ഏറെ പ്രശസ്തി നേടിയെങ്കിലും 1855-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അവ കാര്യമായൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
 
===അംഗീകാരം===
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്