"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
[[File:Thomas B. Read (American, 1822-1872) - Portraits of Elizabeth Barrett Browning and Robert Browning.jpg|thumb|250px|right|പത്നി ഇലിസബത്ത് ബാരറ്റും ബ്രൗണിങ്ങും.]]
===ആദ്യരചനകൾ===
ബ്രൗണിങിന്റെ കാവ്യസപര്യയുടെ തുടക്കം, പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ച 'പൗളീൻ' എന്ന കവിതയിലായിരുന്നു. തീരെ ശ്രദ്ധിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട ഈ രചന കവിയ്ക്ക് അവശേഷിച്ച ജീവിതകാലമത്രയും വല്ലായ്മയുണ്ടാക്കി.<ref Name="Karlin9"/> പേരുകേട്ട വൈദ്യനും [[ആൽക്കെമി|രാസവാദവിദ്യക്കാരനും]] (alchemist) ആയ പരാസെൽസസിനെക്കുറിച്ചുള്ള 'പരാസെൽസസ്' എന്ന ദീർഘകവിതയ്ക്കും ഏറെ പ്രചാരമൊന്നും കിട്ടിയില്ല. എങ്കിലും അത് തോമസ് കാർലൈൽ, [[വില്യം വേഡ്‌സ്‌വർത്ത്‌|വേഡ്സ്‌വർത്ത്]] എന്നിവരുൾപ്പെടുയുള്ള എഴുത്തുകാരുടെ ശ്രദ്ധയിൽപ്പെടുകയും [[ലണ്ടൺ|ലണ്ടണിലെ]] സാഹിത്യലോകത്തിൽ, ഒരു പ്രതിഭയെന്ന നിലയിൽ ബ്രൗണിങ്ങിന്റെ യശ്ശസിനു തുടക്കമിടുകയും ചെയ്തു. താമസിയാതെ [[ചാൾസ് ഡിക്കൻസ്]], ജോൺ ഫോർസ്റ്റർ, ഹാരിയറ്റ് മാർട്ടിന്യൂ, തോമസ് കാർലൈൽ, വില്യം ചാൾസ് മാക്ക്റെഡി എന്നിവരുമായി ബ്രൗണിങ് സൗഹൃദത്തിലായി. "സ്ട്രാഫോർഡ്" എന്ന [[നാടകം]] എഴുതാൻ ബ്രൗണിങ്ങിനു പ്രേരണ നൽകിയത് മാക്ക്റെഡിയാണ്. 1837-ൽ അദ്ദേഹം ഹെലൻ ഫൗസിറ്റുമായി ചേർന്ന് അത് രംഗത്തവതരിപ്പിക്കുകയും ചെയ്തു.<ref Name="Karlin10">Browning, Robert. Ed. Karlin, Daniel (2004) ''Selected Poems'' Penguin p10</ref> ആ [[നാടകം]] വലിയ വിജയമൊന്നും കണ്ടില്ല. എങ്കിലും വീണ്ടും ശ്രമിക്കാനുള്ള പ്രോത്സാഹനം ആ സംരംഭത്തിൽ നിന്ന് ബ്രൗണിങ്ങിനു ലഭിച്ചു. തുടർന്ന് അദ്ദേഹം 8 നാടകങ്ങൾ എഴുതി. "പിപ്പാ പാസ്സെസ്" (1841), "ഒരു ആത്മാവിന്റെ ദുരന്തം" (1846) എന്നിവ അവയിൽ രണ്ടെണ്ണമാണ്. 1840-ൽ ഒരു പരീക്ഷണമെന്ന നിലയിൽ അദ്ദേഹം തീവ്രരാഷ്ട്രീയനിലപാടുകൾ അടങ്ങിയ "സോർദെല്ലേ" എന്ന ദീർഘകവിത പ്രസിദ്ധീകരിച്ചു. അതു രണ്ടും പൊതുവേ നിന്ദിക്കപ്പെടുകയാണുണ്ടായത്. "സോർദെല്ലോ"-യെക്കുറിച്ച് [[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസൺ]] പറഞ്ഞത് തനിക്ക് അതിലെ ആദ്യത്തേയും അവസാനത്തേയും വരികൾ മാത്രമേ മനസ്സിലായുള്ളു എന്നും അവ രണ്ടും നുണകളാണെന്നും ആണ്. ആ രചന ആദ്യാവസാനം വായിച്ച തന്റെ [[ഭാര്യ|ഭാര്യയ്ക്ക്]] 'സോർദെല്ലോ' എന്ന പേരു സൂചിപ്പിക്കുന്നത് ഒരു [[മനുഷ്യൻ|മനുഷ്യനെയോ]], നഗരത്തേയോ, പുസ്തകത്തേയോ എന്നു പോലും തിരിഞ്ഞില്ല എന്നു കാർലൈലും നിരീക്ഷിച്ചു.<ref Name="Karlin10"/> 1843-ൽ വെളിച്ചം കണ്ട "എ ബ്ലോട്ട് ഓൻ ദ് ഇസ്കച്ചൻ" (A Blot on the 'Scutcheon) എന്ന കൃതിയ്ക്കും നല്ല സ്വീകരണമല്ല ലഭിച്ചത്. കവിയെന്ന നിലയിൽ യശ്ശസ്സിലേക്കുള്ള വഴിയിൽ ബ്രൗണിങ്ങിന് 25 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.<ref Name="Karlin10"/>
 
===പ്രണയം, വിവാഹം===
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്