"ഭൂസ്പർശമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: my:ထရိုပိုစဖီးယား အလွှာ
No edit summary
വരി 1:
{{Prettyurl|Troposphere}}
[[File:Sunset from the ISS.JPG|thumb|ഭൗമാന്തരീക്ഷം, കടും ഓറഞ്ചും, മഞ്ഞയും ഭാഗങ്ങളാണ് ട്രോപോസ്ഫിയർ. [[അന്താരാഷ്ട്ര ബഹിരാകാശ നിലയം|അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ]] നിന്നെടുത്ത ചിത്രം]]
[[ഭൗമാന്തരീക്ഷം|ഭൂമിയുടെ അന്തരീക്ഷത്തിന്റെ]] അടിത്തട്ടിലെ മേഖലയാണ് '''ഭൂസ്പർശമണ്ഡലം''' അഥവാ '''ട്രോപോസ്ഫിയർ''' (Troposphere). [[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ ദ്രവ്യമാനത്തിന്റെ 90 ശതമാനവും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയിൽ [[അന്തരീക്ഷസാന്ദ്രത|അന്തരീക്ഷസാന്ദ്രതയും]] [[മർദ്ദം|മർദവും]] [[താപമാനം|താപമാനവും]] ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കിലോമീറ്റർ ഉയരുമ്പോഴും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാൽ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പർശമേഖലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പർശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം [[ഭൂമദ്ധ്യരേഖ|മധ്യരേഖാപ്രദേശങ്ങളിൽ]] 17 കിലോമീറ്ററിനടുത്തും [[ധ്രുവം|ധ്രുവപ്രദേശങ്ങളിൽ]] 12 കിലോമീറ്ററിനടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷമേഖലയേയും വേർതിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതൽ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.
 
തിരിയുന്ന അല്ലെങ്കിൽ ഇളകുന്ന ഭാഗം എന്ന അർത്ഥത്തിലാണ് ''ട്രോപ്പോസ്ഫിയർ'' എന്ന പേരുവന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നതു് അന്തരീക്ഷത്തിന്റെ ഈ പാളിയിലാണു്. ഇവിടെ ഈർപ്പവും മുകളിലേക്കും താഴേക്കുമുള്ള വായുവിന്റെ [[ചംക്രമണവും]] കൂടുതലായി കാണാം. അന്തരീക്ഷത്തിന്റെ ഏതാണ്ടു് 75% [[പിണ്ഡവും]] [[നീരാവി]]യുടെ ഏതാണ്ടു് 99%വും അടങ്ങിയിരിക്കുന്നതു് ഈ പാളിയിലാണു്. നീരാവിയുടെ കാര്യമൊഴിച്ചാൽ. ഈ പാളിയിലെ വാതകങ്ങളുടെ ഘടന എല്ലായിടത്തും ഏതാണ്ടു് ഒരുപോലെയാണു്,
 
==ഘടന==
"https://ml.wikipedia.org/wiki/ഭൂസ്പർശമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്