"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
 
===ആംഗികം===
നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാൻ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ. ആംഗികത്തിനാണ് ഭാരതീയ ചിന്തകന്മാർ പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത്. സന്ദർഭോചിതമായ അംഗചലനങ്ങൾ കൊണ്ട് നടൻ നടത്തുന്ന ഭാവപ്രകടനമാണ് ആംഗികം. അത് അഭിനയത്തെ പ്രത്യക്ഷവും ക്രിയാംശപ്രധാനവുമാക്കുന്നു. ഭാവത്തിന്റെ ഓരോ സൂക്ഷ്മാംശത്തെയും മനോധർമമനുസരിച്ചുള്ള അംഗചലനങ്ങളിലൂടെ വികസിപ്പിച്ച് അവതരിപ്പിക്കാൻ നടനു കഴിയുന്നു.ശരീരാവയവങ്ങളെ അംഗം, പ്രത്യംഗം, ഉപാംഗം എന്നു മൂന്നായി വിഭജിച്ചിരിക്കുന്നു. ശിരസ്സ്, കൈപ്പടം, മാറ്, പാർശ്വം, അരക്കെട്ട്, പാദം എന്നിവ അംഗം; തോള്, കൈയ്, പുറം, വയറ്, തുട, കണങ്കാല് എന്നിവ പ്രത്യംഗം; കൃഷ്ണമണി, കൺപോള, പുരികം, മൂക്ക്, ചുണ്ട്, താടി, പല്ല്, നാവ്, കവിൾ, കഴുത്ത് എന്നിവ ഉപാംഗം. ഉപാംഗങ്ങൾകൊണ്ടുള്ള പ്രയോഗത്തിന് മുഖാഭിനയമെന്നും കരാംഗുലികൾകൊണ്ടുള്ള പ്രകടനത്തിന് മുദ്രാഭിനയമെന്നും അംഗ-പ്രത്യംഗത്തിലെ മറ്റു ഭാഗങ്ങൾകൊണ്ടുള്ള പ്രയോഗത്തിന് അംഗാഭിനയമെന്നുമാണ് സാധാരണ പറഞ്ഞുവരുന്നത്. നൃത്ത-നൃത്യ-നാട്യമയമായ നടനകലയുടെ സംവിധാനക്രമം ഈ മൂന്നുവിധ അഭിനയത്തെയും ആസ്പദമാക്കിയാണ് നിർവഹിക്കുന്നത്.
 
'''1.മുഖാഭിനയം'''<br />
വരി 95:
 
===വാചികം===
വാചികം നടന്മാർ നടത്തുന്ന ഭാഷണം തന്നെയാണ്. അവർ പറയുന്ന വാക്കുകളുടെ സാധാരണ അർത്ഥം മാത്രമല്ല, അതിലെ സ്വരവ്യതിയാനങ്ങളും ശ്രുതിഭേദങ്ങളും ഈണവും താളവുമെല്ലാം ഭാവപ്രകാശനത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്നു.വാചികാഭിനയം നാട്യത്തിലും നാടകത്തിലുമാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെയും വാചകങ്ങളെയും സന്ദർഭാനുസൃതം ഉച്ചരിക്കുന്നതിൽ നിന്നു വാചികാഭിനയം ഉണ്ടാകുന്നു. അക്ഷരശുദ്ധി, ശബ്ദക്രമം, ഉച്ചാരണവിധം എന്നിത്യാദികളെ ആശ്രയിച്ചാണ് വാചികാഭിനയത്തിന്റെ മേന്മ പ്രത്യക്ഷമാകുന്നത്. വാചികാഭിനയം നാട്യത്തിലും നാടകത്തിലുമാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെയും വാചകങ്ങളെയും സന്ദർഭാനുസൃതം ഉച്ചരിക്കുന്നതിൽ നിന്നു വാചികാഭിനയം ഉണ്ടാകുന്നു. അക്ഷരശുദ്ധി, ശബ്ദക്രമം, ഉച്ചാരണവിധം എന്നിത്യാദികളെ ആശ്രയിച്ചാണ് വാചികാഭിനയത്തിന്റെ മേന്മ പ്രത്യക്ഷമാകുന്നത്.
===സാത്വികം===
വാചികത്തോടൊപ്പം നടൻ നിർവഹിക്കുന്ന സൂക്ഷ്മതരമായ സ്‌തോഭപ്രകടനമാണ് സാത്വികം. ഭാവത്തിന്റെ വികാസങ്ങൾ ശരീരത്തിൽ ഉളവാക്കുന്ന പ്രതിഭാസങ്ങളിൽ നിന്ന് ഓരോ ഭാവത്തിനും യോജിച്ചവ തിരഞ്ഞെടുത്ത് സന്ദർഭോചിതമായി പ്രയോഗിക്കുകയാണ് നടൻ സാത്വികത്തിൽ ചെയ്യേത്. ഉപാംഗങ്ങളുടെ ചലനത്തോടുകൂടിയുള്ള മുഖാഭിനയവും വിറയൽ, വിയർക്കൽ, രോമാഞ്ചംകൊള്ളൽ, കണ്ണുനീർ വാർക്കൽ തുടങ്ങിയവയും സാത്വികത്തിൽ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ അംഗചലനങ്ങളുടെയും പിന്നിൽ മനോവ്യാപാരങ്ങൾകൂടി ഉണ്ടായിരിക്കണം. നടന്റെ മനസ്സിനുള്ളിൽനിന്നു പുറത്തേക്കു പ്രസരിക്കുന്ന ഭാവങ്ങളുടെ പ്രകാശനം മാത്രമേ രസാനുഭൂതിയിൽ കലാശിക്കുകയുള്ളൂ. ദേഹസ്വരൂപമാണ് സത്വം. സത്വത്തിൽ നിന്നു ഭാവവും ഭാവത്തിൽനിന്നു ഹാവവും, ഹാവത്തിൽ നിന്നു ഹേലയും ജനിക്കുന്നു. ശരീരത്തിൽ പ്രകൃത്യാ ഇരിക്കുന്നവയാണ് ഭാവ-ഹാവ-ഹേലാദികൾ. സത്വം ഉന്തിനില്ക്കുന്ന അഭിനയം ഉത്തമവും, സത്വം സമനിലയിൽ നില്ക്കുന്നത് മധ്യമവും, സത്വം ഇല്ലാത്തത് അധമവുമാകുന്നു. അസ്പഷ്ടരൂപമായിട്ടുള്ള സത്വത്തെ ആശ്രയിച്ചാണ് നവരസങ്ങളും മറ്റ് അഭിനയങ്ങളും നിലകൊള്ളുന്നത്. അഭിനയകലയുടെ ഉത്പത്തി സാത്വികാഭിനയത്തിൽ നിന്നാണ്.
===ആഹാര്യം===
നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാൻ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ.
വാചികാഭിനയം നാട്യത്തിലും നാടകത്തിലുമാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെയും വാചകങ്ങളെയും സന്ദർഭാനുസൃതം ഉച്ചരിക്കുന്നതിൽ നിന്നു വാചികാഭിനയം ഉണ്ടാകുന്നു. അക്ഷരശുദ്ധി, ശബ്ദക്രമം, ഉച്ചാരണവിധം എന്നിത്യാദികളെ ആശ്രയിച്ചാണ് വാചികാഭിനയത്തിന്റെ മേന്മ പ്രത്യക്ഷമാകുന്നത്.
 
ഇപ്രകാരം ശരീരാവയവങ്ങൾകൊണ്ടും വാക്കുകൊണ്ടും വേഷഭൂഷാദികൾകൊണ്ടും സത്വംകൊണ്ടും കവിയുടെ അന്തർഗതമായ ആശയത്തെ വെളിവാക്കുന്ന ഒരു പ്രദർശനശൈലിയാണ് അഭിനയത്തിലുള്ളത്. 'അഭിനയ' ശബ്ദത്തിന്റെ ഒരു പര്യായമായ 'വ്യഞ്ജക'ത്തിലും ഈ ഭാവത്തെ ഊന്നിപ്പറയുന്നു. എന്തായാലും അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും രസാഭിവ്യക്തിയെ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നതിൽ നാട്യശാസ്ത്രകാരന്മാരെല്ലാവരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. അഭിനയസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ രൂപംകൊണ്ടിട്ടുള്ള ദൃശ്യകലാരൂപങ്ങൾ എല്ലാംതന്നെ നാട്യശാസ്ത്രപ്രോക്തങ്ങളായ നിർദേശങ്ങളും നിബന്ധനകളുമാണ് മൌലികമായി സ്വീകരിച്ചിട്ടുള്ളത്. കൂത്ത്, കൂടിയാട്ടം, കഥകളി, തുള്ളൽ, മോഹിനിയാട്ടം, ഭരതനാട്യം, യാത്ര, യക്ഷഗാനം, കുച്ചിപ്പുടി, കഥക്, മണിപ്പൂരി തുടങ്ങിയവയിലെല്ലാം ഉൾക്കൊള്ളുന്ന അഭിനയാംശം ഇത്തരത്തിലുള്ളതാണ്
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്