"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:रंग अन्धता |
|||
വരി 24:
പ്രകാശത്തെ തിരിച്ചറിയുന്ന രണ്ട് തരം കോശങ്ങളാണ് മനുഷ്യരുടെ റെറ്റിനയിൽ ഉണ്ടാകുക. വെളിച്ചം കുറവുള്ള സാഹചര്യത്തിൽ കാണാൻ സഹായിക്കുന്ന റോഡ് കോശങ്ങളും പകൽവെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോൺ കോശങ്ങളും ആണവ. തങ്ങളിലുള്ള പിഗ്മെന്റുകളനുസരിച്ച് റോഡ് കോശങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
പിഗ്മെന്റുകളിൽ വീഴുന്ന പ്രകാശം അവ ആഗിരണം ചെയ്യുന്നതോടുകൂടി കോൺ കോശങ്ങൾ പ്രവർത്തനമാരംഭിക്കും. ചില കോണുകൾ കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശത്തെ ആഗിരണം ചെയ്യുമ്പോൾ, രണ്ടാമത്തേത് മധ്യമതരംഗദൈർഘ്യത്തേയും മൂന്നാമത്തേത് കൂടിയ തരംഗദൈർഘ്യത്തേയുമാണ് ആഗിരണം ചെയ്യുക. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആദ്യത്തേത് പ്രകാശത്തിലെ നീല ഭാഗവും രണ്ടാമത്തേത് മഞ്ഞയും നീലയും ഇടകലർന്ന ഭാഗവും മൂന്നാമത്തേത് മഞ്ഞ നിറമുള്ള ഭാഗവും ആണ് ആഗിരണം ചെയ്യുക. മനുഷ്യർക്ക് കാണാവുന്ന എല്ലാ നിറങ്ങളും ഈ മൂന്ന് തരം കോശങ്ങൾ ചേർന്ന് സ്വീകരിക്കുന്നു. പ്രാദമിക നിറങ്ങളായ "നീല", "പച്ച", "ചുവപ്പ്" എന്നിവയെയാണ് ഈ കോണുകൾ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെങ്കിലും ഇതിലെ ചുവപ്പ് കോണുകൾ പ്രകാശത്തിലെ
അഞ്ചിൽ കൂടുതൽ ശതമാനം ആളുകൾക്ക് എല്ലാക്കാലവും ഉണ്ടായിവരുന്ന എല്ലാ ജനിതകതകരാറുകൾക്കും എന്തെങ്കിലും തരം പ്രയോജനം കുറേ കാലങ്ങൾക്ക് ശേഷം ഉണ്ടായേക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത്ര കൂടിയ അളവിൽ വർണ്ണാന്ധത വരുന്നത് മനുഷ്യർക്ക് മാത്രമാണ്. ഒരു ടീമിലെ ഒരാളെങ്കിലും വർണ്ണാന്ധത ബാധിച്ച ആൾ ആണെങ്കിൽ ആ ടീമിന് മറ്റ് ടീമുകളെ അപേക്ഷിച്ച് ആകാശത്ത് നിന്നെടുത്ത ചിത്രങ്ങൾ അപഗ്രധിക്കാൻ കഴിയും എന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടിരുന്നു.
ചില സ്ത്രീകൾക്ക് മൂന്നിനു പകരം നാല് തരം കോൺ കോശങ്ങൾ ഉണ്ടാകാറുണ്ട്. ഇവർക്ക് മറ്റുള്ളവർ കാണുന്നതിനേക്കാൾ വ്യത്യസ്തമായി കൂടുതൽ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകും. രണ്ട് കോണുകൾ കാണപ്പെടുന്ന ചില കുരങ്ങന്മാരിലും ഇങ്ങനെ അപൂര്വ്വമായി മൂന്ന് കോണുകൾ ഉള്ളവർ ഉണ്ടാകാറുണ്ട്.
== അവലംബം ==
<references/>
|