"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hr:Brihadeeswarar; cosmetic changes
(ചെ.) {{Redirect}}
വരി 1:
{{prettyurl|Brihadeeswarar Temple}}
{{Redirect|രാജരാജേശ്വരക്ഷേത്രം|ഇതേ പേരിലുള്ള മറ്റ് ക്ഷേത്രത്തിന്|രാജരാജേശ്വര ക്ഷേത്രം}}
{{Infobox Mandir
 
Line 12 ⟶ 13:
 
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ‍തമിഴ്‌നാട്ടിലെ]] [[തഞ്ചാവൂർ]] എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന '''ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ '''തിരുവുടയാർ കോവിൽ''' എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. '''പെരിയ കോവിൽ''' എന്നും '''രാജരാജേശ്വരം കോവിൽ''' എന്നും ഇത് അറിയപ്പെടുന്നു. [[ചോളരാജവംശം|ചോള രാജവംശത്തിലെ]] പ്രമുഖനായ [[രാജരാജചോഴൻ|രാജരാജചോഴനാണ്]] ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. [[ശിവൻ|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ [[ശിവലിംഗം|ലിംഗരൂപത്തിലാണ്]] ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 62, ISBN 81 7450 724</ref>.
 
ഏ.ഡി.1010 ൽ അരുൽമൊഴിവർമ്മൻ എന്നും വിളിക്കപ്പെട്ടിരുന്ന രാജരാജചോളൻ ഒന്നാമന്റെ കാലത്താണ് പണിതത്. പതിനാറാം നൂറ്റാണ്ടിലാണ് പുറം മതിലുകൾ പണിതത്. 66മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിൽ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്