"നീയസ് ജൂലിയസ് അഗ്രിക്കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: af, ar, bg, br, ca, cs, cy, de, eo, es, fi, fr, fy, hu, id, it, ja, la, nl, no, pl, pt, ru, sh, sr, sv, uk
Sarvavijnanakosam template
വരി 20:
[[റോം|റോമൻ]] ജനറലും ഗവർണറും ആയിരുന്നു '''നീയസ് ജൂലിയസ് അഗ്രിക്കോള'''. ഇദ്ദേഹം പ്രസിദ്ധ [[ചരിത്രം|ചരിത്രകാരനായ]] ടാസിറ്റസിന്റെ (55-117) ശ്വശുരനായിരുന്നു. 40 [[ജൂൺ]] 13-ന് ഫോറം ജൂലിയിൽ (ആധുനിക ഫ്രെജസ്) ജനിച്ചു. റോമൻ സെനറ്ററായിരുന്ന പിതാവിനെ ചക്രവർത്തിയായ കലിഗുള വധിച്ചതുകൊണ്ട് മാസിലിയായിൽ (മാഴ്സെയിൽസിൽ) മാതാവിന്റെ സംരക്ഷണയിലാണ് ഇദ്ദേഹം വളർന്നത്. സൈനിക സേവനത്തിൽ ഏർപ്പെട്ട അഗ്രിക്കോള [[ബ്രിട്ടൻ|ബ്രിട്ടനിൽ]] നിന്നും മടങ്ങി വന്നശേഷം ഡൊമിഷിയ ഡെസിഡിയാനായെ വിവാഹം കഴിച്ചു. റോമൻ ചക്രവർത്തിയായിരുന്ന ട്രാജന്റെ (53-117) ഒരു സുഹൃത്തായിരുന്നു അഗ്രിക്കോള. വെസ്പേസിയൻ [[ചക്രവർത്തി|ചക്രവർത്തിയുടെ]] കാലത്ത് (9-79) ബ്രിട്ടനിലെ റോമൻസേനയുടെ അധിപനായി (70); 77-ൽ അവിടത്തെ ഗവർണറും. വെയിൽസിലും [[സ്കോട്‌ലണ്ട്|സ്കോട്‌ലണ്ടിലും]] ആക്രമണങ്ങൾ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവർണറായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്ത് ബ്രിട്ടനിൽ പല കോട്ടകളും ഇദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. 84-ൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന ഡൊമിഷിയൻ (51-96) അഗ്രിക്കോളയെ റോമിലേക്ക് തിരിച്ചുവിളിച്ചു. ഏഷ്യയിലോ ആഫ്രിക്കയിലോ ഉള്ള ഏതെങ്കിലും പ്രദേശത്ത് ഗവർണർ പദവി നല്കാമെന്ന് ചക്രവർത്തി വാഗ്ദാനം ചെയ്തെങ്കിലും അഗ്രിക്കോള അതു നിരസിച്ചു. 93 [[ആഗഗസ്റ്റ്]] 23-ന് റോമിൽവച്ച് നിര്യാതനായി. അന്നത്തെ ചക്രവർത്തി അദ്ദേഹത്തെ വിഷംകൊടുത്തു കൊല്ലിച്ചതാണെന്നും പറയപ്പെടുന്നു. ജാമാതാവായ ടാസിറ്റസ് എഴുതിയ ജീവചരിത്രത്തിൽനിന്നാണ് പ്രധാനമായും അഗ്രിക്കോളയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
== അവലംബം ==
{{സർവ്വവിജ്ഞാനകോശം|അഗ്രിക്കോള,_നീയസ്_ജൂലിയസ്|അഗ്രിക്കോള, നീയസ് ജൂലിയസ്}}
* [http://www.unrv.com/tacitus/tacitusagricola.php The Life of Gnaeus Julius Agricola]
* [http://www.roman-britain.org/people/julius_agricola.htm Gnaeus Julius Agricola]
"https://ml.wikipedia.org/wiki/നീയസ്_ജൂലിയസ്_അഗ്രിക്കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്